
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിവി അൻവർ യുഡിഎഫ് മുന്നണിയിൽ ചേരുന്നതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനിടെ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ മണ്ഡലത്തിൽ കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു. 'മലയോര ജനതയുടെ പ്രതീക്ഷ, നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും' എന്ന ക്യാപ്ഷനോടെ വഴിക്കടവ്, ചുങ്കത്തറ തുടങ്ങിയ പ്രദേശങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന മുന്നറിയിപ്പ് അൻവർ നേരത്തെ നൽകിയിരുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ അൻവറിന്റെ രൂക്ഷ വിമർശനം
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പിവി അൻവർ, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. "നാല് മാസമായി തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും തീരുമാനമുണ്ടായില്ല. കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കില്ല," അൻവർ ആരോപിച്ചു. തനിക്കെതിരെ അഹങ്കാരിയും അധികപ്രസംഗിയുമാണെന്ന പ്രചാരണം നടക്കുന്നുവെന്നും, എവിടെയാണ് അധികപ്രസംഗം നടത്തിയതെന്നും അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. "പൊതുവഴിയിൽ നിർത്തി വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുകയാണ്," അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചതിനെതിരെ സംസാരിച്ചതും, മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിയതും തെറ്റാണോയെന്ന് അൻവർ ചോദിച്ചു.
കോൺഗ്രസിലെ ആഭ്യന്തര സംഘർഷം
പിവി അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ 'അൻവർ മുന്നണിയിൽ വേണ്ട' എന്ന നിലപാടിനെതിരെ മുതിർന്ന നേതാവ് കെ സുധാകരൻ രംഗത്തെത്തി. "അൻവർ മുന്നണിയിൽ വേണ്ടെന്ന തീരുമാനം വി ഡി സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ടതല്ല. അത് പാർട്ടി നേതാക്കൾ കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്," സുധാകരൻ പറഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പാർട്ടിയുടെയോ മുന്നണിയുടെയോ അഭിപ്രായമല്ലെന്നും, പുതിയ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ തിരിച്ചടിയാകും. അൻവറിനെ മുന്നണിയിൽ കൊണ്ടുവന്ന് യുഡിഎഫിന്റെ കൂടെ നിർത്തണം," എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.
വി ഡി സതീശന്റെ പ്രതികരണം
എന്നാൽ, താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. "നേതാക്കളോട് സംസാരിച്ച ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോരുത്തരും പറയുന്നതിന് മറുപടി പറയുന്നതിൽ അനൗചിത്യമുണ്ട്," സതീശൻ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെ എന്നും, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അൻവർ തീരുമാനിക്കട്ടെയെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ സി വേണുഗോപാലിന്റെ ഇടപെടൽ
അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തയില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. "അൻവർ രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. അദ്ദേഹത്തിന്റെ വികാരങ്ങളെ മാനിക്കണം. ഇടതുമുന്നണിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന അൻവറിനെ സംരക്ഷിക്കേണ്ട ഘട്ടം വന്നാൽ അത് ചെയ്യണം," വേണുഗോപാൽ അഭിപ്രായപ്പെട്ടു. കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മംഗലാപുരത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന്റെ കൊലപാതകം ; മൂന്ന് പേർ അറസ്റ്റിൽ
latest
• 13 hours ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര്‍ അറസ്റ്റില്‍
Saudi-arabia
• 13 hours ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്‌വേഡുകൾ പുറത്ത്, പാസ്‌വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• 14 hours ago
സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍
Saudi-arabia
• 14 hours ago
'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും
National
• 14 hours ago
ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ
International
• 14 hours ago
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ
National
• 14 hours ago
പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും
Kerala
• 15 hours ago
മക്കയിലെ നിര്‍ദ്ദിഷ്ട മേഖലകളില്‍ ഗ്യാസ് സിലിണ്ടറിന് നിരോധനം; നീക്കം സുരക്ഷാ നടപടികളുടെ ഭാഗമായി
Saudi-arabia
• 15 hours ago
തോക്കുണ്ടായിട്ടെന്താ കാര്യം മുത്തശ്ശി വടിയെടുത്തപ്പോൾ പേടിച്ചോടി യുവാക്കൾ; സോഷ്യൽ മീഡിയ താരമായി ഉത്തർ പ്രദേശിൽ നിന്നൊരു മുത്തശ്ശി
latest
• 15 hours ago.png?w=200&q=75)
കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
Kerala
• 16 hours ago
അബ്ദുറഹീമിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു
organization
• 16 hours ago
വെസ്റ്റ് ബാങ്കിൽ 22 പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്റഈൽ
International
• 16 hours ago
'നന്നായി ഉറങ്ങാന്‍ സൗമ്യമായി ചെയ്യുക, എന്നേക്കും ഉറങ്ങാന്‍ തീവ്രമായി ചെയ്യുക...'; വൈറലായി ചെെനയിലെ നെക്ക് സ്വിംഗ് വര്‍ക്കൗട്ട്
International
• 16 hours ago
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പരിശീലനം: 4 ലക്ഷത്തിലധികം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രയോജനം
Kerala
• 17 hours ago
ബലിപെരുന്നാൾ അവധിക്ക് ശേഷം യുഎഇയിലെ അടുത്ത പൊതു അവധി എന്ന്; കൂടുതലറിയാം
uae
• 17 hours ago
അൽ ഫുർജാനിൽ 210 മില്യൺ ദിർഹമിന്റെ സിംബോളിക് സെൻ പദ്ധതി അവതരിപ്പിച്ചു
uae
• 17 hours ago
ഓപ്പറേഷൻ സിന്ദൂർ' രാഷ്ട്രീയവൽക്കരണം; മോദിക്കും ബിജെപിക്കുമെതിരെ മമതയുടെ രൂക്ഷ വിമർശനം
National
• 17 hours ago
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത: 727 പേർക്ക് രോഗം, മാസ്ക് നിർബന്ധമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
Kerala
• 16 hours ago
കൊച്ചി തീരത്തെ കപ്പൽ അപകടം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും സൗജന്യ റേഷനും; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 17 hours ago
അതിതീവ്ര മഴ; നാളെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 17 hours ago