HOME
DETAILS

അബ്ദുറഹീമിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു

  
May 29 2025 | 14:05 PM

SKSSF Leaders Visit Abdurrahims Home

മംഗളുരു : കർണാടകയിൽ കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട ബണ്ട്വാൾ മുഹിയുദ്ദീൻ പള്ളി സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനുമായ കൊളത്തമജ്ലു സ്വദേശി അബ്ദുറഹീമിന്റെ വീട് എസ്കെഎസ്എസ്എഫ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവിൻ്റെ നേതൃത്വത്തിലുള്ള  സംഘം സന്ദർശിച്ചു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് നിഷ്കളങ്കനും പരോപകാരിയുമായ അബ്ദുറഹീമിനെ തീവ്ര ഹിന്ദുത്വ വർഗീയ ശക്തികൾ കൊലപ്പെടുത്തിയതെന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം നേതാക്കൾ പ്രതികരിച്ചു.  യുവാവിനെ ചതിയിലൂടെ സൗകര്യപ്രദമായ കേന്ദ്രത്തിലെത്തിച്ച് 15 അംഗ സംഘം നിഷ്ഠൂരമായി വെട്ടി ക്കൊലപ്പെടുത്തിയത് നിസ്സാരമായി കാണാനാകില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ അവരുടെ ജോലിസ്ഥലത്ത് പോലും സുരക്ഷിതരല്ല എന്ന രാജ്യത്ത് നിലനിൽക്കുന്ന ഭീതിദമായ സാഹചര്യത്തെയാണ് ഈ സംഭവം തുറന്നു കാണിക്കുന്നത്. ഇതിന് അറുതി വരുത്തണം . മുസ്ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് കൊല ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ഹിന്ദുത്വവർഗീയ കക്ഷികൾ നടത്തുന്ന  ആസൂത്രിതമായ മുസ്ലിം വിദ്വേഷ പ്രചാരണങ്ങൾക്ക് തടയിടാത്തത് കൊണ്ടാണ്.

പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളോ ക്രിമിനൽ പാശ്ചാത്തലമോ ഇല്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയ അബ്ദുറഹീമിൻ്റെ കൊലക്ക് പിന്നിലെ ഗൂഢ ശക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ചാൽ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. 

കുടുംബം പുലർത്തുന്നതിനായി ഡ്രൈവറായി ജോലി ചെയ്തു വന്ന അബ്ദുറഹീം കൊല്ലപ്പെട്ടതോടെ ആ കുടുംബം വലിയ ജീവിത പ്രാരാബ്ധത്തിലേക്ക് നീങ്ങുമെന്ന  ആശങ്ക പരിഹരിക്കപ്പെടണം.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട നേതാക്കൾ കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

വെട്ടേറ്റ് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റഹീമിന്റെ സഹല ജോലിക്കാരനും ശാഖ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയുമായ ഷാഫിയെ നേതാക്കൾ സന്ദർശിക്കുകയും ചികിത്സാ സഹായം കൈമാറുകയും ചെയ്തു. വർക്കിംഗ് സെക്രട്ടറി ബശീർ അസ്അദി നമ്പ്രം, ഇസ്മായിൽ യമാനി,ഖാസിം ദാരിമി,റിയാസ് റഹ്മാനി കർണ്ണാടക പ്രസിഡണ്ട് മുഫ്തി അഹ്മദ് റഫീഖ് ഹുദവി  കോലാരി,ജനറൽ സെക്രട്ടറി അനീസ് കൗസരി , ട്രഷറർ സയ്യിദ് അമീർ തങ്ങൾ അൽ ബുഖാരി, വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ റഹ്മാനി , മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഇംതിയാസ് ഇടിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.

SKSSF leaders, including Mangaluru zone vice president Abdul Rasheed Hanifi, visited the home of Abdul Rehman, a 32-year-old pickup driver who was brutally murdered in Bantwal. The leaders demanded justice for the victim and his family, calling for the case to be transferred to the National Investigation Agency (NIA) and seeking compensation and government job for the family. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  11 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  11 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  11 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  11 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  12 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  12 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  12 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  12 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  13 hours ago