HOME
DETAILS

'ഇവനൊക്കെ ആരെടാ'? യുവ താരത്തെ അരങ്ങേറ്റത്തിൽ കളിയാക്കി കോലി; വിവാദം പുകയുന്നു

  
May 30 2025 | 04:05 AM

Virat Kohli Mocks Debutant Musheer Khan During IPL Sparks Social Media Controversy

ചണ്ഡീഗഡ്: ഐപിഎല്ലിൽ നടന്ന പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനായി ഇംപാക്ട് സബ്ബായി ഇറങ്ങിയ മുഷീർ ഖാനെ കളിയാക്കിയതിന് വിരാട് കോലി വിവാദത്തിൽ. കളിയാരംഭിച്ച് 60 റൺസെടുക്കുന്നതിനിടെ പഞ്ചാബിന്റേ ആറ് വിക്കറ്റ് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സീസണിൽ ആദ്യമായി മുഷീർ ഖാനെ ഇംപാക്ട് സബ്ബായി ഗ്രൗണ്ടിലിറക്കിയത്.

മുഷീർ ഖാൻ ക്രീസിലെത്തി ബാറ്റിംഗിനായി ഗാർഡ് എടുക്കുന്നതിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്ന കോലി, ഇവനാരാണ് എന്ന് തോന്നിക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുകയും കുറെ നേരം എന്തോ സംസാരിക്കുകയും ചെയ്തു. കമന്റേറ്റർമാരായ മാത്യു ഹെയ്ഡനും ഹർഷ ഭോഗ്‌ളെയും ഈ രംഗങ്ങൾ ശ്രദ്ധിച്ചു.

മാത്യു ഹെയ്ഡൻ പറയുന്നത് അനുസരിച്ച്, ക്വാളിഫയറെന്ന നിർണായക മത്സരത്തിൽ മുഷീർ ഖാനെ ഇറക്കിയതിൽ കോലിക്ക് അമ്പരപ്പുണ്ടായിരിക്കാമെന്ന്. "ഇവനാരാണ്?" എന്ന ചോദ്യവുമായി കോലി മുഖഭാവവും ആംഗ്യവും പ്രകടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

അതേസമയം, ഹർഷ ഭോഗ്‌ലെ ഇതിനെതിരെ. “ മുഷീര്‍ കോലിക്ക് നേരെ തിരിഞ്ഞുനിന്ന് ഇപ്പോള്‍ പറയേണ്ടത് ഇതാണ്, നിങ്ങള്‍ക്ക് എന്‍റെ സഹോദരനെ അറിയാമായിരിക്കും, ഇന്ത്യക്കായി കളിച്ച് 150 റണ്‍സടിച്ചിട്ടുണ്ട് എന്നാണ്. മുഷീറിന്‍റെ സഹോദരനായ സര്‍ഫറാസ് ഖാനെക്കുറിച്ചായിരുന്നു ഭോഗ്‌ലെയുടെ പരാമര്‍ശം.

മത്സരത്തിനിടെ മുഷീർ ഖാന്റെ പ്രകടനം നിരാശാജനകമായിരുന്നു. മൂന്ന് പന്ത് മാത്രം നേരിട്ട ശേഷം അദ്ദേഹം സുയാഷ് ശർമയുടെ പന്തിൽ എൽബിഡബ്ല്യു ആയി പവലിയനിലേക്ക് മടങ്ങി.അക്കൗണ്ട് പോലും തുറക്കാനാവാതെ മുഷീറിന്റെ ഐപിഎൽ അരങ്ങേറ്റം അവസാനിച്ചു.

മത്സരത്തിൽ സീനിയർ താരമായ കോലി യുവതാരങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന സമീപനം പിന്തുടർന്നത് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

During the IPL qualifier between Punjab Kings and Royal Challengers Bangalore, Virat Kohli appeared to mock debutant Musheer Khan by gesturing "Who is this?" when Musheer arrived at the crease. The moment, caught on camera, sparked controversy. Commentator Harsha Bhogle defended Musheer, suggesting he should remind Kohli that his brother, Sarfaraz Khan, has played for India and scored 150 runs. Musheer, however, failed to make an impact, getting out for a duck in his debut.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  a day ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  a day ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  a day ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  a day ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  a day ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

Kerala
  •  a day ago
No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  a day ago
No Image

കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം

oman
  •  a day ago