HOME
DETAILS

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

  
Web Desk
June 02 2025 | 15:06 PM

cm pinarayi vijayan will visit nithin gadkari and ashwini vyshnav tomorrow

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴച്ച നടത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക മീറ്റിങ്ങുകള്‍ക്കായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുക. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തുക. നാളെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും, മറ്റന്നാള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. 

വയനാട് തുരങ്കപാതയ്ക്ക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വീണ്ടും തേടുമെന്നാണ് റിപ്പോര്‍ട്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പരിസ്ഥിതിക്കും, സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി 60ഓളം ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്തില്‍ വയനാട്ടിലെ മേപ്പാടിയിലേക്കാണ് പാത. നാലുവരിയിലായാണ് തുരങ്ക റോഡ് നിര്‍മിക്കുക. നിലവിലുള്ള ചുരം റോഡിന് ബദലായാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇതോടെ വയനാട്ടിലേക്കുള്ള യാത്ര എളുപ്പവും, വേഗത്തിലുമാവുമെന്നാണ് വിലയിരുത്തല്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago