HOME
DETAILS

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

  
Web Desk
June 02 2025 | 15:06 PM

PV Anvar revealed his  asset details Nilambur by-election

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ആകെ 34.07 കോടി രൂപയുടെ ആസ്തിയാണ് പിവി അന്‍വറിനുള്ളത്. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

25000 രൂപ കൈവശം പണമായുണ്ട്. രണ്ട് ഭാര്യമാരുടെയും പക്കല്‍ 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്. 18.14 കോടി രൂപയാണ് ജംഗമ ആസ്തി. 

2021ലെ തിരഞ്ഞെടുപ്പ് കാലത്ത് 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രുപയായിരുന്നു ബാധ്യത.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ, തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എന്നിവർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ബിജെപി സ്ഥാനാർഥി മോഹൻ ജോർജും ഇന്ന് പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

പി.വി. അൻവർ: ജനകീയ പ്രതിപക്ഷ മുന്നണിയുമായി മത്സരം

പി.വി. അൻവർ, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിൽ, തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചാണ് മത്സരിക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് ശേഷം, തൃണമൂൽ നേതാവ് ഇ.എ. സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോര കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പം നിലമ്പൂർ തഹസിൽദാർ എം.പി. ബിന്ദുവിന് മുന്നിൽ പത്രിക സമർപ്പിച്ചു. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ചിഹ്നം ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. “പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫിന്റെ വാതിലുകൾ അടച്ചതോടെ, ജനങ്ങൾക്ക് വേണ്ടി പുതിയ മുന്നണി രൂപീകരിച്ചു. ആം ആദ്മി പാർട്ടിയുമായി ചേർന്ന് മൂന്നാം മുന്നണിയായി വളരും,” അൻവർ പറഞ്ഞു.

Nilambur by-election, the asset details of Trinamool candidate P.V. Anvar have been revealed. P.V. Anvar owns total assets worth ₹34.07 crore and has liabilities amounting to ₹20.60 crore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago