'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍എസ്എസ്
തിരുവനന്തപുരം: ജാതി സെന്‍സസ് നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്). ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിയിക്കുമെന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ 111-മത് ബജറ്റ് സമ്മേളനത്തിലാണ് പരാര്‍ശം.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുന്നത് എന്‍എസ്എസിന്റെ പൊതുനയമാണ്. എന്നാല്‍ വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങുകയും, അവരുടെ സംഘടിത ശക്തിക്ക് മുന്‍പില്‍ അടിറവ് പറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിന് വേണ്ടിയുള്ള മുറവിളി. ജാതി തിരിച്ചുള്ള സെന്‍സസും ഇതിന്റെ ഭാഗമാണ്. ജാതി സംവരണത്തിന് വേണ്ടി നടത്തിയ ഭരണഘടന ഭേദഗതികള്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മാത്രമല്ല ഗവണ്‍മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്ന പോലെ മത-സാമുദായിക സംഘടനകള്‍ക്കുമുണ്ട്. അത് കൃത്യമായി എന്‍എസ്എസ് നിര്‍വഹിച്ചിട്ടുണ്ട്. എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ആയിരിക്കും തുടരുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെടില്ല, എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."