HOME
DETAILS

അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം

  
Web Desk
June 02 2025 | 13:06 PM

Ricky Ponting Is The First Coach in IPL to Lead Three Diffrent Teams To Final

നീണ്ട 11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകോണ്ട് പഞ്ചാബ് കിങ്‌സ് ഐപിഎൽ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് ശ്രേയസ് അയ്യരും സംഘവും ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

പഞ്ചാബിന്റെ ഫൈനൽ പ്രവേശനത്തോടെ പരിശീലകനെന്ന നിലയിൽ ഒരു സ്വപ്‌നേട്ടമാണ് റിക്കി പോണ്ടിംഗ് തന്റെ പേരിൽ എഴുതിത്തിച്ചേർത്തത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ പരിശീലകനായാണ് പോണ്ടിങ് മാറിയത്. ഇതിന് മുമ്പ് 2015ൽ മുംബൈ ഇന്ത്യൻസിനെയും 2020ൽ ഡൽഹി ക്യാപ്പിറ്റൽസിനെയുമാണ് പോണ്ടിങ് പരിശീലകനായി കലാശപോരാട്ടത്തിലേക്ക് മുന്നേറിയത്.

ഡാനിയൽ വെട്ടോറി, സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവർ രണ്ട് ടീമുകളെയും പരിശീലകർ എന്ന നിലയിൽ ഫൈനലിൽ എത്തിച്ചിട്ടുണ്ട്. 2016ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദാനിയുമാണ് വെട്ടോറി ഫൈനലിൽ എത്തിച്ചത്. സ്റ്റീഫൻ ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിങ്സിനെയും റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളെയും പരിശീലകനെന്ന നിലയിൽ ഫൈനലിൽ എത്തിച്ചു. 2008, 2010, 2011, 2013, 2015, 2018, 2019, 2021, 2023 എന്നീ വർഷങ്ങളിലാണ് സ്റ്റീഫൻ ഫ്ലെമിംഗ് ചെന്നൈയെ ഫൈനലിൽ എത്തിച്ചത്. പൂനെയെ 2017ലും താരം ഫൈനലിൽ എത്തിച്ചു. 

മത്സരത്തിൽ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റൻ അയ്യരിന്റെ ഇന്നിങ്‌സാണ്. 41 പന്തിൽ 87 റൺസ് നേടിയാണ് പഞ്ചാബ് ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു അയ്യരിന്റെ ഇന്നിംഗ്സ്. നെഹാൽ വധേര 29 പന്തിൽ 48 റൺസും ജോഷ് ഇൻഗ്ലിസ് 21 പന്തിൽ 38 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.  

ഐപിഎൽ ഫൈനൽ പോരാട്ടം നാളെയാണ് നടക്കുന്നത്. ഗുജറാത്ത് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ഇരുടീമും ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെച്ചായിരിക്കും കളത്തിൽ ഇറങ്ങുക. 

Ricky Ponting Is The First Coach in IPL to Lead Three Diffrent Teams To Final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  10 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  10 hours ago
No Image

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

latest
  •  10 hours ago
No Image

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

Kerala
  •  11 hours ago
No Image

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ

National
  •  11 hours ago
No Image

പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ​ഗതാ​ഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

oman
  •  12 hours ago
No Image

മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

Kerala
  •  12 hours ago
No Image

ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി

Kuwait
  •  13 hours ago
No Image

2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ  

National
  •  13 hours ago