HOME
DETAILS

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

  
Web Desk
June 02 2025 | 15:06 PM

shreyas iyyer create a new record in ipl

ഐപിഎല്ലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് അയ്യർ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ അയ്യർ 41 പന്തിൽ 87 റൺസ് നേടിയാണ് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു അയ്യരിന്റെ ഇന്നിംഗ്സ്.

ഇതോടെ ഐപിഎല്ലിൽ നോക്കൗട്ടിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ക്യാപ്റ്റനായി മാറാനും അയ്യരിന് സാധിച്ചു. ആദം ഗിൽക്രിസ്റ്റ്, കെഎൽ രാഹുൽ, എംഎസ് ധോണി എന്നിവരെയാണ് അയ്യർ മറികടന്നത്. മൂന്ന് താരങ്ങളും അഞ്ചു സിക്സുകളാണ് നോക്കൗട്ട് മത്സരത്തിൽ നേടിയിട്ടുള്ളത്. 2009 സീസണിൽ ഡൽഹിക്കെതിരെയാണ് ഗിൽക്രിസ്റ്റ് അഞ്ചു സിക്സുകൾ നേടിയത്. ധോണി 2013ൽ മുംബൈക്കെതിരെയും രാഹുൽ 2022ൽ ബെംഗളൂരുവിനെതിരെയുമാണ് അഞ്ചു സിക്സുകൾ സ്വന്തമാക്കിയത്. 

മത്സരത്തിൽ അഞ്ചു വിക്കറ്റുകൾക്കാണ് പഞ്ചാബ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബ് കിങ്‌സ് ഐപിഎൽ ഫൈനലിലേക്ക് മുന്നേറുന്നത്. 

മത്സരത്തിൽ അയ്യരിന് പുറമെ പഞ്ചാബിനായി നെഹാൽ വധേര 29 പന്തിൽ 48 റൺസും ജോഷ് ഇൻഗ്ലിസ് 21 പന്തിൽ 38 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.  

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ 44 റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. 26 പന്തിൽ 44 റൺസാണ് സ്‌കൈ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.  തിലക് വർമ്മ 29 പന്തിൽ രണ്ട് വീതം ഫോറുകളും സിക്സുകളും ഉൾപ്പടെ 44 റൺസും നമൻ ധിർ 18 പന്തിൽ 37 റൺസും നേടി.

പഞ്ചാബ് ബൗളിങ്ങിൽ അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റുകളും  യുസ്‌വേന്ദ്ര ചഹൽ, വൈശാഖ് വിജയ്‌കുമാർ, മാർക്കസ് സ്റ്റോണിസ്, കൈൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  6 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  6 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  6 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  7 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  7 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  7 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  7 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  7 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  9 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  11 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  12 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  12 hours ago