ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമെന്ന് ജോ ബൈഡൻ; കാൻസർ വെളിപ്പെടുത്തലിന് ശേഷം പൊതുവേദിയിലേക്ക്
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച ശേഷം ആദ്യമായി രോഗത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് ബൈഡൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. “രോഗനിർണയം നല്ലതാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ രീതിയിലും ചെയ്യുന്നുണ്ട്.. ചികിത്സയും അതുമായി ബന്ധപ്പെട്ട നടപടികളും എല്ലാ രീതിയിലും നടപ്പിലാക്കുന്നുണ്ട്. ” ബൈഡൻ പറഞ്ഞു.
നിലവിൽ കാൻസർ എല്ലുകളിലേക്ക് പടർന്നിരിക്കുകയാണ്. മൂത്ര സംബന്ധമായ ചില ലക്ഷണങ്ങളെത്തുടർന്ന് ഡോക്ടറെ സമീപിച്ചതാണ് രോഗം കണ്ടെത്താൻ വഴിവെച്ചത്. തുടർന്ന് ഈ മാസത്തിലാണ് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വകഭേദത്തിലപ്പെട്ട കാൻസറാണ് ബൈഡനിൽ കണ്ടെത്തിയതെന്നും, ഗ്ലീസൺ സ്‌കോറിൽ 10ൽ 9 എന്നതായാണ് രോഗാവസ്ഥ രേഖപ്പെടുത്തിയതും ഇതിന്റെ ഗുരുതരത്വം വ്യക്തമാക്കുന്നതാണ്.
ബൈഡനും കുടുംബവും ഇപ്പോൾ വിവിധ ചികിത്സാ സാധ്യതകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഹോർമോണുകളുടെ സ്വാധീനത്തിലാണ് ഈ കാൻസർ കോശങ്ങൾ വ്യാപിക്കുന്നതെന്നതിനാൽ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്നതാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിനുള്ള കാരണങ്ങളിൽ ബൈഡന്റെ ആരോഗ്യം വലിയ പങ്ക് വഹിച്ചു. ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയ ഒരു വർഷം പിന്നിട്ടപ്പോഴാണ് ഈ രോഗബാധയുമായി ബന്ധപ്പെട്ട വിവരം പൊതുജനങ്ങൾക്കു മുന്നിൽ വന്നത്. വയസ്സിന്റെ സാഹചര്യത്തിൽ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മുൻകൂട്ടി ഉയർന്നിരുന്നു. ജോ ബൈഡൻ അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റ് പദവി വഹിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് – ഇപ്പോൾ അദ്ദേഹം 82 വയസ്സാണ്.
പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണുന്ന കാൻസർ രോഗങ്ങളിൽ രണ്ടാം സ്ഥാനത്ത് ആണ് പ്രോസ്റ്റേറ്റ് കാൻസർ. അമേരിക്കയിൽ ലഭ്യമായ കണക്കുകൾ പ്രകാരം, ഓരോ 100 പുരുഷന്മാരിൽ 13 പേരെയും അവരുടെ ജീവിതത്തിലൊരിക്കല്‍ ഈ രോഗം ബാധിക്കുന്നതാണ്.
വൈറ്റ് ഹൗസ് വിട്ടശേഷം പൊതുവേദികളിൽ നിന്നും ഒരു നിലയ്ക്ക് പിന്മാറിയിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈഡൻ ചില പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ ചിക്കാഗോയിലുണ്ടായ ‘അഡ്വക്കേറ്റ്സ്, കൗൺസിലേഴ്‌സ് ആൻഡ് റിപ്രസെന്ററ്റീവ്സ് ഫോർ ദ ഡിസേബ്ൾഡ്’ എന്ന സമ്മേളനത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയിരുന്നു.
ഭീഷണികൾക്കിടയിലും ആത്മവിശ്വാസം നിലനിർത്തുന്ന ബൈഡന്റെ നിലപാട്, നിരവധി ആരാധകർക്കും രാഷ്ട്രീയ നിരീക്ഷകർക്കും പ്രതീക്ഷ നൽകുന്നതാണ്.
Former U.S. President Joe Biden has addressed the public for the first time after revealing his prostate cancer diagnosis. Biden confirmed that the cancer, which is aggressive and has spread to his bones, was detected earlier this month following urinary symptoms. Despite the seriousness, he expressed confidence in ongoing treatment and remained optimistic about the future. The diagnosis comes a year after he withdrew from the 2024 presidential race, citing age and health concerns. Biden is currently evaluating treatment options with his family.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."