HOME
DETAILS

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

  
Web Desk
November 17, 2025 | 9:07 AM

uae national day 2025 government holiday and extended weekend

അബൂദബി: 54-ാമത് യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി 2025 ഡിസംബർ 1-2 തീയതികളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ശനി-ഞായർ വാരാന്ത്യം കൂടി ചേർത്താൽ, സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. അവധിക്ക് ശേഷം, 2025 ഡിസംബർ 3ന് മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.

രാഷ്ട്ര സ്ഥാപകരെ ആദരിക്കാനും രാജ്യത്തിന്റെ നേട്ടങ്ങൾ ഓർക്കാനുമുള്ള പ്രധാന നിമിഷമാണ് യൂണിയൻ ദിനമെന്ന് അധികൃതർ പറഞ്ഞു. ഈ വേളയിൽ യുഎഇ നേതൃത്വത്തിനും പൗരന്മാർക്കും താമസക്കാർക്കും അതോറിറ്റി ആശംസകൾ അറിയിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഐക്യം, പുരോഗതി, ദേശീയ അഭിമാനം എന്നിവ അടയാളപ്പെടുത്തിക്കൊണ്ട് എമിറേറ്റുകളിലുടനീളം സാംസ്കാരിക പരിപാടികൾ, പ്രകടനങ്ങൾ, പൊതു പരിപാടികൾ എന്നിവയടക്കം വലിയ ആഘോഷങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The Federal Authority for Government Human Resources has announced December 1-2, 2025, as official holidays for government institutions, marking the 54th UAE National Day. With the weekend, government employees can enjoy a four-day break.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  2 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  3 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  3 days ago