HOME
DETAILS

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

  
Web Desk
November 17, 2025 | 9:03 AM

reports claim death sentence for former bangladesh prime minister sheikh hasina

ധാക്ക: 2024ല്‍ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ മുനവ്# പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ. ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. 

ഹസീന ഗുരുതര കുറ്റം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരെന്നും കോടതി കണ്ടെത്തി. 
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിന് അവര്‍ ഉത്തരവാദിയാണെന്ന് ഒരു പ്രത്യേക ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ആ പ്രതിഷേധത്തിനിടെ 1,400 പേര്‍ വരെ മരിച്ചതായാണ് യുഎന്നിന്റെ കണക്ക്. അവരില്‍ ഭൂരിഭാഗവും സുരക്ഷാ സേനയുടെ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. 

പുറത്താക്കപ്പെട്ടതിന് പിന്നാലെ അവര്‍ ഇന്ത്യയിലാണ് അഭയം തേടിയത്.  ഹസീന ഇന്ത്യയില്‍ കഴിയുന്നതിനാല്‍ അവരുടെ അഭാവത്തിലാണ് വിചാരണ നടന്നത്. വിധി ഹസീനയെ കൈമാറാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. അതേസമയം, കൈമാറാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധിപേര്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിന് എതിരായ നടപടിയില്‍ ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അഞ്ച് കുറ്റങ്ങളാണ് ഹസീനക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇടയ്ക്കിടെയുണ്ടായ തീവെയ്പ്പുകളും ക്രൂഡ് ബോംബ് ആക്രമണങ്ങളും കണക്കിലെടുത്ത് രാത്രി മുഴുവന്‍ ധാക്കയിലും മറ്റ് പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അവാമി ലീഗ് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. 
 അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്. 


താന്‍ നിരപരാധിയാണെന്നും അവാമി ലീഗിനെ തളര്‍ത്താന്‍ കഴിയില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം വിധി വരുന്നതിന് തൊട്ടുമുമ്പായി ഹസീന അനുയായികള്‍ക്കായി പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് അവാമി ലീഗിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അതത്ര എളുപ്പമല്ലെന്നും അവര്‍ വിഡിയോ സന്ദേശത്തില്‍ ഉറപ്പിച്ചു പറയുകയും ചെയ്തു.

കോടതിയില്‍ ഹസീനക്കെതിരെ പട്ടികപ്പെടുത്തിയ കുറ്റങ്ങള്‍ 

ധാക്കയില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടു

ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു

വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ അബു സയീദിന്റെ കൊലപാതകം

ചങ്കര്‍പുളില്‍ പ്രകടനക്കാരെ സംഘടിതമായി കൊലപ്പെടുത്തി

തെളിവുകള്‍ നശിപ്പിക്കാന്‍ അഷുലിയയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിച്ചു


reports circulating online suggest that former bangladesh prime minister sheikh hasina has been given a death sentence, triggering major political and public reactions. official confirmation and detailed verdict information are still awaited.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  4 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  4 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  4 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  4 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  4 days ago
No Image

തീതുപ്പുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും; കൊച്ചിയിൽ മോഡിഫൈഡ് കാറുകൾ പൊക്കി പൊലിസ്; ആറ് പോരെ ചോദ്യം ചെയ്തു

Kerala
  •  4 days ago
No Image

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തു

crime
  •  4 days ago
No Image

പരുക്ക് ഇല്ലെങ്കിൽ ഞാൻ ആ വലിയ ലക്ഷ്യത്തിലെത്തും: റൊണാൾഡോ

Football
  •  4 days ago
No Image

ഡോക്ടറുടെ പാസ് വഴിത്തിരിവായി; കാണാതായ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലിസ്

Kerala
  •  4 days ago