അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി
ഈ സീസണോടുകൂടി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് സ്പാനിഷ് ഇതിഹാസ താരം ജോർഡി ആൽബ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജോഡി ആൽബ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇപ്പോൾ ജോഡി ആൽബയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മയാമി നായകൻ ലയണൽ മെസി. ജോഡി ആൽബയുടെ വിരമിക്കൽ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മെസി പറഞ്ഞത്.
''സത്യം പറഞ്ഞാൽ ഇത് വളരെ വിചിത്രമായിരുന്നു. ജോഡിയുടെ കാര്യത്തിൽ ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ സെർജിയോ ബുസ്‌ക്വറ്റിന്റെ വിരമിക്കൽ കാര്യത്തിൽ ഞങ്ങൾ സംസാരിച്ചിരുന്നു. ഇതിനകം തന്നെ ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ജോഡിയുടെ കാര്യത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അദ്ദേഹം ലോക്കർ റൂമിൽ നിന്നും അദ്ദേഹം ഇത് പറഞ്ഞു. മുൻകൂട്ടി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ താൻ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു'' മെസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വളരെ കാലമായി താൻ ആലോചിച്ചിരുന്ന തീരുമാനമാണ് വിരമിക്കാനുള്ളതെന്നും ഇനിയുള്ള നിമിഷങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് ജോഡി ആൽബ വ്യക്തമാക്കിയത്.
"വളരെ കാലമായി ഞാൻ ആലോചിച്ചു വരുന്ന ഒരു തീരുമാനമാണിത്. ഒരു പുതിയ വ്യക്തിഗതമായ അധ്യായം ആരംഭിക്കാനും എന്റെ കുടുംബത്തോടൊപ്പം പൂർണമായും സമയം ചെലവഴിക്കാനുമുള്ള ശരിയായ നിമിഷമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. ഇന്റർ മയാമിയിലെ ഓരോ നിമിഷങ്ങളിലും ഞാൻ വളരെ സന്തുഷ്ടനാണ്. ആരാധകരുടെ പിന്തുണക്കും ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാവാനും ക്ലബ്ബിന്റെ വളർച്ചയിൽ പങ്കുവഹിക്കാൻ സാധിച്ചതിലും ഞാൻ എപ്പോഴും നന്ദിയുള്ളവൻ ആയിരിക്കും. ഇപ്പോൾ എന്റെ ലക്ഷ്യം ഈ സീസൺ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കുകയും പ്ലേ ഓഫിൽ ടീമിനായി എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നൽകുക എന്നതുമാണ്" ജോർഡി ആൽബ പറഞ്ഞു.
ഇന്റർ മയാമിക്കൊപ്പം രണ്ട് കിരീട നേട്ടങ്ങളിൽ പങ്കാളിയാവാൻ ജോഡി അൽബക്ക് സാധിക്കുന്നു. മെസി ഇന്റർ മയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരം മയാമിയിലേക്ക് എത്തിയത്. മെസിക്കൊപ്പം കളിക്കളത്തിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ ജോർഡി അൽബക്ക് സാധിച്ചിരുന്നു.
ഇന്റർ മയാമിക്ക് പുറമേ വലൻസിയ, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ജോർഡി ആൽബ ബൂട്ട് കെട്ടിയിട്ടുണ്ട് . 2012ലാണ് താരം വലൻസിയയിൽ നിന്നും ബാഴ്സലോണയിൽ എത്തുന്നത്. ബാഴ്സലോണയ്ക്ക് വേണ്ടി 450 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്.
കറ്റാലൻമാർക്കൊപ്പം ആറ് ലാ ലിഗ, അഞ്ച് കോപ്പ ഡെൽറേ, നാല് സൂപ്പർ കപ്പ് കിരീടങ്ങൾ ഓരോ വീതം ചാമ്പ്യൻസ് ലീഗ് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്പെയിനിന് വേണ്ടി 2012 യൂറോകപ്പും, 2023 യുവേഫ നേഷൻസ് ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.
Inter Miami Miami captain Lionel Messi has spoken about Jodi Alba's retirement. Messi said that he did not expect Jodi Alba's retirement announcement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."