Home Tips / വീട്ടിലെ എസിയില്‍ നിന്ന് വെള്ളം വരുന്നുണ്ടോ....? ഈ മൂന്നു കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി
നിങ്ങളുടെ വീട്ടിലെ എസിയില്‍ നിന്ന് അമിതമായി വെള്ളം ഒഴുകുന്നുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. എന്നാല്‍ ഈ പ്രശ്‌നം പെട്ടെന്നു പരിഹരിക്കാവുന്നതാണ്. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് വീട്ടിലും ഓഫിസിലുമൊക്കെ എസി വയ്ക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ എസിയില്‍ നിന്ന് വെള്ളം വരുന്നതു കാണാം. കൂടുതലായി നിങ്ങളുടെ എസിയില്‍ നിന്ന് വെള്ളം പുറത്തേക്കു വരുന്നുണ്ടെങ്കില്‍ പെട്ടെന്നു ചെയ്യാന്‍ പറ്റുന്ന മൂന്നുകാര്യങ്ങളുണ്ട്.

ഒന്ന്
ആദ്യം തന്നെ എസിയുടെ ഡ്രെയിനേജ് പൈപ്പ് പരിശോധിക്കുക. പൈപ്പ് എവിടെ എങ്കിലും പൊട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ നന്നാക്കി വയ്ക്കുക.
രണ്ട്
ഡ്രെയിന്‍ പാനില്‍ എന്തെങ്കിലും അഴുക്കോ അവശിഷ്ടങ്ങളോ അടിഞ്ഞു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ആദ്യമേ വൃത്തിയാക്കുക.

ഡ്രയ്‌നേജിന്റെ പമ്പും പരിശോധിക്കുക. വൃത്തിയില്ലാത്ത ഫില്‍ട്ടറുകള്‍ എസിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അതില്‍നിന്ന് വെള്ളം ഒഴുകാന്‍ കാരണമാവുകയും ചെയ്യുന്നു.
മൂന്ന്
കണ്ടന്‍സര്‍ കോയിലില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും നന്നായി വൃത്തിയാക്കുക. എസി സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും മാസത്തിലൊരിക്കല്‍ എസി സര്‍വീസ് ചെയ്യുന്നത് നല്ലതാണ്.
If your home or office AC is leaking water excessively, don't panic—this issue can usually be resolved quickly by checking a few key things. ACs are essential during hot weather, but sometimes, water leakage becomes a common complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."