HOME
DETAILS

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

  
November 16, 2025 | 2:52 AM

restaurant vandalized in kozhikode over unavailable dishes

കോഴിക്കോട്: പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിന് തുടര്‍ന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോര്‍ട്ടിന്‍സ് ഹോട്ടലാണ് പാര്‍ട്ടിക്കെത്തിയവര്‍ അടിച്ചു തകര്‍ത്തത്. ഇവിടെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ഇവര്‍ ഈ വിഭവം നല്‍കാന്‍ പറഞ്ഞിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്.

പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഹോട്ടലില്‍ 40 പേര്‍ക്കാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത്. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കില്‍ മീന്‍ കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍.

ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുകയും ശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തുകയായിരുന്നു. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറയും ചിക്കനും ആവശ്യപ്പെട്ടത്. അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് ആവശ്യപ്പെട്ട വിഭവങ്ങള്‍ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്.

തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണ വിവരം അറിഞ്ഞെത്തിയ പൊലിസിനു നേരെയും സംഘം തട്ടിക്കയറി. നാലുപേരെ ബാലുശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

A group vandalized the Fortin’s Hotel at Balussery Nanmanda 14 in Kozhikode after they allegedly did not receive grilled mackerel (ayakoora) and chicken dishes. According to hotel staff, the party organizers had not requested these items in advance. The situation escalated when some members of the group attempted to assault the staff following a disagreement. The angry group damaged tables and chairs and physically attacked the employees.he group had pre-ordered food for 40 people, mainly chicken biryani, beef biryani, and meals with fish curry. Initially, 20 people ate and left, and the remaining group arrived later. It was this second group that demanded ayakoora and chicken. When the staff said ayakoora was unavailable and offered ayala (mackerel) instead, the group became agitated, leading to the violent incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  an hour ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  2 hours ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  2 hours ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  2 hours ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  2 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാഭൂരിപക്ഷ വിജയത്തിൽ ദുരൂഹത; സംഘടിത വോട്ടുകൊള്ളയെന്ന് കോൺഗ്രസ്

National
  •  3 hours ago
No Image

ചെങ്കോട്ട സ്ഫോടനം: ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ; അൽഫലാഹ് ആശുപത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

National
  •  3 hours ago
No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  10 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  11 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  11 hours ago