HOME
DETAILS

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

  
Web Desk
November 16, 2025 | 1:57 AM

political parties want sir date to be postponed commission says no

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ തള്ളി. എസ്.ഐ.ആറിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലാണ് എസ്.ഐ.ആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
 
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചു. ഡിസംബര്‍ നാലിന് നടപടികള്‍ പൂര്‍ത്തിയാക്കുക അസാധ്യമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീയതി നീട്ടണമെന്ന് യോഗത്തില്‍ ആവശ്യമുന്നയിച്ചു. 
എന്നാല്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.
 
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതി അനുസരിച്ച് ഇനി 19 ദിവസമാണ് ബാക്കിയുള്ളതെന്നും ഈ കാലയളവിനുള്ളില്‍ ഫോമുകള്‍ പൂരിപ്പിച്ച് തിരികെ ലഭിക്കുക അസാധ്യമാണെന്നും ഈ സാഹചര്യത്തില്‍ ഡിസംബര്‍ 30 വരെയെങ്കിലും സമയം നീട്ടണമെന്നും സി.പി.എം പ്രതിനിധി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
 
എസ്.ഐ.ആറിന്റെ തീയതി നീട്ടണമെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ റഹ്മാനും ആവശ്യപ്പെട്ടു. എസ്.ഐ.ആറിന് എന്തുകൊണ്ട് ബൂത്തുകളില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നില്ലെന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് നടത്താമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
  
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മതി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നും എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്ര അനാവശ്യമായ വാശിയെന്നും സി.പി.ഐ പ്രതിനിധി സത്യന്‍ മൊകേരി യോഗത്തില്‍ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടുകയാണെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് ബി.ജെ.പി പ്രതിനിധി ജെ.ആര്‍ പത്മകുമാർ പറഞ്ഞു. 
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നും എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തില്‍ മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  2 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  2 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  2 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  2 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  2 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  2 days ago