HOME
DETAILS

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

  
November 15, 2025 | 2:45 PM

After leaving Rajasthan royals Sanju samson shared an emotional note

നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടുകൊണ്ട് സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയിരിക്കുകയാണ്. രാജസ്ഥാനൊപ്പമുള്ള നീണ്ട വർഷക്കാലത്തെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. രാജസ്ഥാൻ വിട്ടതിനു പിന്നാലെ സഞ്ജു വികാരഭരിതമായ ഒരു കുറിപ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. രാജസ്ഥാനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിച്ചുവെന്നും ജീവിതകാലം ഓർമ്മിക്കാനുള്ള ബന്ധങ്ങൾ രാജസ്ഥാനിൽ നിന്നും ലഭിച്ചുവെന്നുമാണ് സഞ്ജു പോസ്റ്റ് ചെയ്തത്. 

''പരിമിതമായ സമയം മാത്രമാണ് നമ്മൾ ഇവിടെ ഉള്ളത്. ഇവിടെ ചെലവഴിച്ച സമയം പരിമിതമായിരുന്നെങ്കിലും എന്റെ എല്ലാം ഞാൻ രാജസ്ഥാൻ റോയൽസിന് സമർപ്പിച്ചു. ഈ ടീമിനായി കളിച്ചത് ഞാൻ ഏറെ ആസ്വദിച്ചു. ജീവിതകാലം ഓർമ്മിക്കാനുള്ള ബന്ധങ്ങളുണ്ടായി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരെയും ഞാൻ കുടുംബമായാണ് കണ്ടത്. എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു'' സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരിലൊരാളെ വേണമെന്നും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.എസ്.കെ അതിന് തയ്യാറാവാതെ ഇരിക്കുകയായിരുന്നു. ഇതോടെയാണ് ജഡേജ, കറൻ എന്നീ താരങ്ങളെ രാജസ്ഥാൻ ആവശ്യപ്പെട്ടത്. 

2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. രാജസ്ഥനായി 4219 റൺസാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറികളും 28 അർദ്ധ സെഞ്ച്വറികളും ആണ് സഞ്ജു രാജസ്ഥാൻ ജേഴ്സിയിൽ നേടിയത്. 

അതേസമയം സഞ്ജുവിന് പുറമെ നിതീഷ് റാണയെ റോയൽസ് ഡൽഹി ക്യാപ്പിറ്റൽസിനും കൈമാറിയിരുന്നു. ഏഴ് താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, കുമാർ കാർത്തികേയ, കുനാൽ റാത്തോഡ്, അശോക് ശർമ, ആകാശ് മധ്വാൾ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്.  

അതേസമയം യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ക്വേന മഫാക, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, യുധ്വിർ സിംഗ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു. 2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 hours ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 hours ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  2 hours ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  3 hours ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  3 hours ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  3 hours ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  3 hours ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  3 hours ago