സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം
തൃശ്ശൂർ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായ സാഹചര്യത്തിലാണ് നടപടി. ആനക്കയത്തിന് സമീപം കുമ്മാട്ടിയിൽ കലുങ്ക് തകർന്നതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ ഇവിടെ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു.
നവംബർ പത്തിനുള്ളിൽ കലുങ്കിന്റെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന് (പി.ഡബ്ല്യു.ഡി.) പണി ആരംഭിക്കാൻ സാധിച്ചിട്ടില്ല. സമാന്തരപാത നിർമ്മിക്കാനായി മരം മുറിക്കുന്നതിനും, റോഡ് പണിക്കുള്ള മെറ്റീരിയൽസും യന്ത്രങ്ങളും സൂക്ഷിക്കുന്നതിനും വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് നിർമ്മാണം വൈകാൻ കാരണം. നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത് കാരണം കലുങ്കിന്റെ അവസ്ഥ കൂടുതൽ മോശമായതിനാലാണ് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്.
പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും വനം വകുപ്പിന്റെ വാഴച്ചാൽ ചെക്ക് പോസ്റ്റ് വരെ മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കുകയുള്ളൂ. തമിഴ്നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തടയും.
വനം വകുപ്പ് അനുമതി നൽകിയാൽ റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മരം മുറിക്കുന്നതിനും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള അനുമതിക്കായുള്ള നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്ന് വാഴച്ചാൽ ഡി.എഫ്.ഒ. സുരേഷ് ബാബു ഐ.എസ്. അറിയിച്ചു.
The Vazhachal-Malakkappara interstate road will be completely closed to all traffic starting Monday due to stalled construction work. The PWD has been unable to begin repairs on a collapsed culvert near Kummatti because the Forest Department has not granted permission to fell trees and store materials/machinery needed for a parallel road and the main repair work, despite a collector's deadline. All vehicles, including public transport, will be stopped at the Vazhachal checkpoint and the Malakkappara checkpoint (for vehicles coming from Tamil Nadu).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."