HOME
DETAILS

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം

  
Web Desk
June 03 2025 | 07:06 AM

Gold Prices Continue to Rise in Kerala Market Sees Another Hike Today

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന തന്നെ. ഇന്നലെ രണ്ട് നേരമായി വിലയില്‍ വന്‍ കുതിപ്പിന് ശേഷം ഇന്നും വില കൂടിയത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ വില കൂടിയതിന് പുറമെ ഉച്ചക്ക് ശേഷം വീണ്ടും കൂടുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലോക നേതാക്കളുടെ ചര്‍ച്ചയുടെ ഫലം നോക്കിയാകും വിപണി പ്രതികരിക്കുക എന്ന് കരുതുന്നു. ക്രിപ്റ്റോ കറന്‍സിയും സ്വര്‍ണവുമാണ് ഇപ്പോള്‍ വലിയ മുന്നേറ്റം നടത്തുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71600 രൂപയും ഗ്രാമിന് 8950 രൂപയുമായിരുന്നു ഇന്നലെ രാവിലെ കേരളത്തില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധനയുണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340 രൂപയില്‍ എത്തുകയും ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില 3300 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം വീണ്ടും വിലകൂടി.  72480 രൂപയായി ഉച്ചക്ക് ശേഷം ഒരു പവന്റെ വില. 880 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിനാകട്ടെ 110 രൂപ വര്‍ധിച്ച് 9060 രൂപയുമായി. രാവിലെയും ഉച്ചക്കുമായി ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപ കൂടിയിരുന്നു.  18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വിലയില്‍ 90 രൂപ വര്‍ധിച്ച് 7430 ആയും ഉയര്‍ന്നു. രാജ്യാന്തര വിലയാകട്ടെ 3353 ഡോളറിലുമെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 109 രൂപ തന്നെയാണ്.

ഇന്നത്തെ വില പരിശോധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയാണ് ആയിരിക്കുന്നത്. 160 രൂപയാണ് പവന് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിനാകട്ടെ20 രൂപ വര്‍ധിച്ച്  9080 രൂപയായി. 

വില വിവരം നോക്കാം
24 കാരറ്റ് 
ഗ്രാമിന് 22 രൂപ കൂടി 9906 രൂപയായി
പവന് 176 രൂപ കൂടി 79,248 രൂപയായി

22 കാരറ്റ്
ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,080 രൂപയായി
പവന് 160 രൂപ വര്‍ധിച്ച് 72,640 രൂപയായി

18 കാരറ്റ്
ഗ്രാമിന് 17 രൂപ കൂടി 7,430 ആയി
പവന് 136 കൂടി 59,440 രൂപയായി

വിലക്കുറവിലും കിട്ടും പൊന്ന്

ആഭരണം മാത്രം ഉദ്ദേശിച്ച് വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ കിട്ടാനുള്ള വഴിയാണ് 18 കാരറ്റ് സ്വര്‍ണം. ഇത് ഒരു ഗ്രാമിന് ഇന്ന് 7430 രൂപയാണ് വില. 17 രൂപയാണ് കൂടിയിരിക്കുന്നത്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് 22 കാരറ്റിനേക്കാള്‍ വില കുറവാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 59440 രൂപയാണ് വരിക. ഒരു പവന്‍ ആഭരണത്തിന് 65000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജി.എസ്.ടിയും കൂടി ഉപഭോക്താവ് നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക. 22 കാരറ്റ് വാങ്ങുമ്പോള്‍ 80,000ത്തിന് മുകളില്‍ വരുന്നിടത്താണ് ഇത്. 

എന്നാല്‍ ആഭരണം എന്ന നിലയില്‍ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ക്കാണ് 18 കാരറ്റ് വങ്ങുന്നത് ഉചിതം. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ന്ന ആഭരണങ്ങളാണ് ഇത്. ഉറപ്പ് കൂടുമെങ്കിലും സ്വര്‍ണത്തിന്റെ അളവ് കുറവായതിനാലാണ് വില കുറയുന്നത്. ഈ സ്വര്‍ണം വില്‍ക്കുമ്പോഴും വില കുറയും. 

വില കുറയാന്‍ കാത്തിരിക്കേണ്ട അഡ്വാന്‍സ് ബുക്കിങ്ങാണ് നല്ലത് 

സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ബുക്ക് ചെയ്യുന്ന സമയത്തെ വില വാങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവാണെങ്കില്‍ ആ വിലക്കും വാങ്ങുന്ന സമയത്തെ വിലയാണ് കുറവെങ്കില്‍ ആ വിലയിലും ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ പ്രത്യേകത.  

 

Gold prices in Kerala witnessed another increase today, continuing the recent upward trend. Consumers and investors are closely watching the market as rates remain high across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  6 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  6 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  6 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  7 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  7 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  7 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  7 hours ago
No Image

പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഷര്‍മിഷ്ഠയ്‌ക്കെതിരേ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

National
  •  8 hours ago
No Image

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

latest
  •  8 hours ago
No Image

ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ

International
  •  8 hours ago