ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും
ബംഗളൂരു: ഐ.പി.എല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി മൈക്കിള്‍ ഡി.കുന്‍ഹ അധ്യക്ഷനായ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സിറ്റി പൊലിസ് കമ്മിഷണര്‍ ബി. ദയാനന്ദ, അഡീഷണല്‍ കമ്മീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍, ബംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പി, കബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദുരന്തത്തിന് കാരണം പൊലീസിന്റെ വീഴ്ച കൂടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് സ്വമേധയാ എടുത്ത കേസില്‍ റോയല്‍ ചാലഞ്ചേഴ്‌സ് പ്രതിനിധികള്‍, ഡി.എന്‍.എ ഇവന്റ്മാനേജ്‌മെന്റ് പ്രതിനിധികള്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Following the Bengaluru stadium tragedy, the City Police Commissioner has been suspended. Reports suggest Royal Challengers Bangalore (RCB) representatives could face arrest as investigations deepen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."