
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുവന്നയാളെ രണ്ട് സഹതടവുകാര്‍ ലോക്കപ്പില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതക ശ്രമക്കേസില്‍ വിചാരണ നേരിടുന്ന അമന്‍ (24) ആണ് കൊല്ലപ്പെട്ടത്. ജിതേന്ദര്‍ എന്ന ജിറ്റെ, ജയ്‌ദേവ് എന്ന ബച്ച എന്നിവരാണ് ആക്രമിച്ചത്. തിഹാര്‍ ജയിലിലെ ഏട്ടാം നമ്പര്‍ സെല്ലിലുള്ള മൂന്നുപേരെയും സാകേത് കോടതിയില്‍ ഹാജരാക്കാനായി ജയിലില്‍നിന്ന് കൊണ്ടുവന്ന് ലോക്കപ്പില്‍ ഇരുത്തിയ സമയത്താണ് സംഭവം. ഈ സമയം നിരവധി വിചാരണ തടവുകാര്‍ ലോക്കപ്പില്‍ ഉണ്ടായിരുന്നു.
ലോക്കപ്പ് ബ്ലോക്കിലെ ഖർജ നമ്പർ 5-ൽ മുറിയിൽ വെച്ച് ബുധനാഴ്ച രാവിലെ 9.50 നാണ് പ്രതികളായ തടവുകാർ അമനെ കെന്നത്. മറ്റ് 34 തടവുകാരെ സാക്ഷികളാക്കിയായിരുന്നു ആക്രമണം. കസ്റ്റഡി സുരക്ഷയെക്കുറിച്ചും ശത്രുതയുള്ള തടവുകാരെ ഒരേ മുറിയിൽ തുടരാനും അനുവദിക്കുന്ന പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളാണ് സംഭവത്തിനു പിന്നാലെ ഉയരുന്നത്.
പൊലിസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട അമൻ പോദ്ദാർ ഒരു കൊലപാതക കേസിൽ 2017 മുതൽ ജയിലിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം നടന്നത്.
മുപ്പത് വയസ്സ് പ്രായമുള്ള ജിതേന്ദർ സിംഗ്, ജയ്ദേവ് ചന്ദ് എന്നീ പ്രതികൾ അമനെ മർദിച്ച് അവശനാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇരട്ട പൂട്ടിട്ട വാതിൽ തുറന്ന് അമനെ പുറത്തെടുത്തപ്പോഴേക്കും ഇയാൾ തീരെ അവശനായിരുന്നു. .
ഗോവിന്ദ്പുരി നിവാസിയായ പോദ്ദാറിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ സ്ഥിരീകരിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തതമാകുന്നത്.
2024 ൽ ജാമ്യത്തിലിറങ്ങിയപ്പോൾ പോദ്ദാർ തന്നെയും സഹോദരനെയും കത്തികൊണ്ട് ആക്രമിച്ചതായി ജിതേന്ദർ സിംഗ് ആരോപിച്ചതായി പോലീസ് പറഞ്ഞു. പോദ്ദാർ, സിംഗ്, ചന്ദ് എന്നീ മൂന്ന് പേരെയും തിഹാർ ജയിലിലായിരുന്നു. പക്ഷേ വ്യത്യസ്ത വാർഡുകളിലായിരുന്നു. ഏപ്രിലിൽ ഒരു പിടിച്ചുപറി കേസിലാണ് സിംഗ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടത്തിയ ഒരു കവർച്ചാ കേസിലാണ് ചന്ദിനെ അറസ്റ്റ് ചെയ്തത്.
സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം, പരസ്യമായ ശത്രുതയോ ഗുണ്ടാസംഘ ബന്ധമോ ഉള്ള തടവുകാരെ പ്രത്യേക ലോക്കപ്പുകളിൽ പാർപ്പിക്കണം.
"ഇത്തരമൊരു വീഴ്ച സംഭവിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. അവരെയെല്ലാം എങ്ങനെയാണ് ഒരേ ലോക്കപ്പിൽ പാർപ്പിച്ചത്?" സാകേത് ബാർ അസോസിയേഷന്റെ ഒരു അംഗം ചോദിച്ചു.
സാധാരണ ലോക്കപ്പിൽ ഒരേസമയം 40 വിചാരണത്തടവുകാരെ വരെ പാർപ്പിക്കാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ ലോക്കപ്പിനു പുറത്ത് ഒരു കോൺസ്റ്റബിളിനെ പുറത്ത് നിയോഗിച്ചിരിക്കണം. അന്ന് രാവിലെ, 37 തടവുകാർ അകത്ത് തിങ്ങിനിറഞ്ഞിരുന്നു. പൊലിസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കോടതി സമുച്ചയത്തിനുള്ളിലെ സുരക്ഷാ നടപടിക്രമങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കൊലപാതകത്തിന് രണ്ടുപേര്‍ക്കെതിരേയും കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് പറഞ്ഞു.
A shocking incident occurred in a Delhi court lockup where an accused was beaten to death by fellow inmates. Authorities have launched an investigation into the security lapse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും?
Business
• 13 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്
Saudi-arabia
• 14 hours ago
യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍
uae
• 14 hours ago
റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു
National
• 15 hours ago
വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 15 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
• 15 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 15 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 15 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 16 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 16 hours ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 17 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്കാര ചിത്രങ്ങള്‍ കാണാം
uae
• 17 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 18 hours ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 19 hours ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 19 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• 19 hours ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്തേക്കും
National
• 19 hours ago
കോഴിക്കോട് പൂനൂരില്‍ വിഷ കൂണ് പാകം ചെയ്ത കഴിച്ച ആറു പേര് ആശുപത്രിയില്‍
Kerala
• 18 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 18 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 18 hours ago