HOME
DETAILS

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

  
Web Desk
June 05 2025 | 15:06 PM

UAE Announces Complete Ban on Single-Use Plastics from 2026 on World Environment Day

2026 ജനുവരി ഒന്ന് മുതൽ യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവ നിരോധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക്ക് വ്യക്തമാക്കി. 

2024-ൽ പ്ലാസ്റ്റിക് ബാഗുകളിൽ നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഈ ഘട്ടം ഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചത്. "ഈ തീരുമാനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുന്നു. മാലിന്യവും മലിനീകരണവും ഒഴിവാക്കിയ ഒരു ഭാവിയിലേക്ക് ഇത് ഞങ്ങളെ നയിക്കും," ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) അവസരത്തിൽ ഡോ. ആംന പറഞ്ഞു. അനാവശ്യ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനായി അവർ ആഹ്വാനം ചെയ്ത അവർ "നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അനാവശ്യ പ്ലാസ്റ്റിക് ഒഴിവാക്കി, മാറ്റത്തിന്റെ സജീവ പ്രവർത്തകരാകാമെന്നും, നമ്മുടെ ഭൂമിയും സമുദ്രവും ഭാവി തലമുറകൾക്കായി സംരക്ഷിക്കാം," എന്നും കൂട്ടിച്ചേർത്തു.

ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയമായ 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ' എന്നത് സമൂഹത്തിലെ ഓരോ അംഗത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിനുള്ള ആഹ്വാനമാണെന്ന് മന്ത്രി ആവർത്തിച്ചു.

2024 ജനുവരി ഒന്ന് മുതൽ ദുബൈയിലും മറ്റ് എമിറേറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും 25 ഫിൽസ് താരിഫ് നടപ്പിലാക്കുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സ്റ്റിററുകൾ, സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങൾ, ടേബിൾ കവറുകൾ, കോട്ടൺ സ്വാബുകൾ, സ്ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവ നിരോധിച്ച ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

അതേസമയം, 2026 ജനുവരി ഒന്ന് മുതൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, മൂടികൾ, പ്ലാസ്റ്റിക് കട്ട്ലറികൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവ നിരോധിക്കും. 

The UAE has declared a comprehensive ban on the import, production, and trade of single-use plastics starting January 1, 2026. Announced by Dr. Amna Al Dahak, Minister of Climate Change and Environment, on World Environment Day (June 5), this decision expands the 2024 plastic bag ban as part of the nation's commitment to reducing pollution. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  21 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  a day ago
No Image

ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം

tourism
  •  a day ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്‌കാരം ഇന്ന്

Kerala
  •  a day ago
No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  a day ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  a day ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  a day ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  a day ago