HOME
DETAILS

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

  
Web Desk
June 06 2025 | 01:06 AM

Mysterious Madam N Lured Indian Travel Vloggers into Espionage Trap

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളില്‍ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഇന്ത്യന്‍ ഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തത്. അറസ്റ്റിലായവരില്‍  തെലങ്കാനയില്‍നിന്നുള്ള സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര, ഒഡീഷ സ്വദേശിനി പ്രിയങ്കാ സേനാപതി, പഞ്ചാബിലെ ജസ്ബീര്‍ സിങ് തുടങ്ങിയ സെലിബ്രിറ്റി വ്‌ളോഗര്‍മാരും ഉള്‍പ്പെടും. ട്രാവല്‍ വ്‌ളോഗിങ്ങിന്റെ മറവില്‍ ചാരവൃത്തി നടന്നതായ സംശയം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കെ അന്വേഷണത്തിനിടെ ഉയര്‍ന്നുവന്ന 'മാഡം എന്‍' എന്ന പേരും ഇതോടൊപ്പം ചര്‍ച്ചയായി.

പാകിസ്ഥാനിലെ ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന 'മാഡം എന്‍' എന്ന പേരിലറിയപ്പെടുന്ന നൂഷിബ ഷെഹ്‌സാദ് ആണ് ഇന്ത്യന്‍ സോഷ്യല്‍മീഡിയാ ഇൻഫ്ളുവന്‍സര്‍മാരെ ഐ.എസ്.ഐയുമായി അടുപ്പിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ. ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന ജയാന ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാക് പഞ്ചാബ് സ്വദേശിനിയായ നൂഷിബ. ജ്യോതി മല്‍ഹോത്രയും ജസ്ബീര്‍ സിങ്ങും സണ്ണി ഭയ്യാ യാദാവുമെല്ലാം 'മാഡം എന്നി'ന്റെ വലയത്തിലുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ സിവില്‍ സര്‍വിസില്‍ നിന്ന് വിരമിച്ച ഷെഹ്‌സാദ് ആണ് നൂഷിബയുടെ ഭര്‍ത്താവ്. ഇന്ത്യയിലുടനീളം 500 ചാരന്മാരടങ്ങുന്ന വലിയ സ്ലീപ്പര്‍ സെല്‍ ശൃംഖല സ്ഥാപിക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനകം അറസ്റ്റിലായവരുള്‍പ്പെടെ നിരവധി സോഷ്യല്‍മീഡിയ ഇൻഫ്ളുവന്‍സര്‍മാരെയാണ് നൂഷിബ പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 3,000 പൗരന്മാരെയും 1,500 നോണ്‍റസിഡന്റ് ഇന്ത്യക്കാരെയും (എന്‍.ആര്‍.ഐ) പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അവര്‍ സഹായിച്ചതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ നൂഷിബക്ക് ശേഷിയുണ്ട്. ഏത് നടപടിയും 'ഒറ്റ ഫോണ്‍ കോളില്‍ മാഡം എന്‍ ശരിയാക്കും' എന്നാണ് അവരെക്കുറിച്ചുള്ള വിശേഷണം. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മിഷനിലെ മുൻ ഉദ്യോഗസ്ഥൻ ഡാനിഷ് ആയിരുന്നു ഇവരുടെ ഏറ്റവും അടുത്ത വ്യക്തി. ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ടൂറിസ്റ്റുകളെ അയക്കുന്നതിനുള്ള സംവിധാനമോ ഇന്ത്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നതിനുള്ള പ്രക്രിയയോ ഇല്ലെങ്കിലും നൂഷിബയുടെ ശുപാര്‍ശയിലും സ്‌പോണ്‍സര്‍ഷിപ്പിലും നിരവധി ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കാണ് പാക് ഹൈക്കമ്മിഷന്‍ വിസിറ്റ് വിസകള്‍ നല്‍കിയത്.

'പാകിസ്ഥാനില്‍ വേരുകളുള്ള ഇന്ത്യക്കാര്‍ക്ക് നൂഷിബ ഒരു പാലമായി മാറിയതെങ്ങനെ' എന്ന തലക്കെട്ടില്‍ ഇവരെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള മുന്‍നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പാകിസ്ഥാനിലേക്കുള്ള സിഖ്, ഹിന്ദു തീർഥാടനം സംഘടിപ്പിക്കുന്ന ഒരേയൊരു ഏജന്‍സിയാണ് നൂഷിബയുടെതെന്നതില്‍നിന്ന് തന്നെ, പാക് സൈന്യവുമായും ഐ.എസ്.ഐയുമായുമുള്ള അവരുടെ ബന്ധം വ്യക്തമാണ്.

Indian travel vloggers were allegedly tricked into spying operations by a mysterious woman known as 'Madam N'. Intelligence sources reveal how adventure turned into an international espionage scandal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  3 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  3 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  3 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  4 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  4 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  4 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  5 hours ago
No Image

1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ

Kerala
  •  5 hours ago