HOME
DETAILS

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും

  
Web Desk
June 05 2025 | 03:06 AM

aam admi party wont support pv anwar

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി അൻവറിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാർട്ടി. ഒരു സാഹചര്യത്തിലും പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചിരുന്നില്ലെന്ന് പാർട്ടിയുടെ ദേശീയ നേതാവ് ഷെല്ലി ഒബ്റോയ് പ്രതികരിച്ചു.

സ്വതന്ത്ര സ്ഥാനാർഥിയായോ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായോ ആം ആദ്മി പി.വി അൻവറിനെ പിന്തുണക്കില്ല. പി.വി അൻവറിനെ പിന്തുണക്കേണ്ട ആവശ്യമില്ല എന്നും കേരളത്തിന്റെ ചുമതലയുള്ള ഒബ്റോയ് പറഞ്ഞു. അടുത്ത ആഴ്ച താൻ കേരളത്തിൽ എത്തി പാർട്ടി നേതാക്കളെ കാണുമെന്നും ഇവർ അറിയിച്ചു.

അതേസമയം, പി.വി അൻവർ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന് ശേഷം നടന്ന പ്രകടനത്തിലും പ്രകടന പത്രിക നൽകാൻ പോയ ജാഥയിലും ആം ആദ്മി പ്രവർത്തകർ പങ്കെടുക്കുകയും പാർട്ടി പതാക വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പിന്തുണ ഉണ്ടെന്ന തരത്തിൽ പ്രചാരണവും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവിന്റെ പ്രതികരണം വരുന്നത്. 

ഇതിനിടെ, സ്വാതന്ത്രനായി മത്സരിക്കുന്ന പി.വി അൻവറിന്റെ ചിഹ്നത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫ് പിൻതുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  13 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  13 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  14 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  14 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  14 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  15 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  15 hours ago
No Image

പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഷര്‍മിഷ്ഠയ്‌ക്കെതിരേ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

National
  •  15 hours ago
No Image

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

latest
  •  15 hours ago
No Image

ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ

International
  •  15 hours ago