HOME
DETAILS

തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്;  തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം

  
June 11 2025 | 02:06 AM

central government reduced number of workdays for mahathma gandhi thozhilurapp padhathi

ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ചെലവഴിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം. പദ്ധതിയെ സർക്കാറിന്റെ ചെലവ് നിയന്ത്രണ സംവിധാനമായ പ്രതിമാസ/പാദവാർഷിക പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം വരിഞ്ഞു മുറുക്കിയത്. ഇതു പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുകയും തൊഴിൽദിനങ്ങൾ കുറയുന്നതിനു കാരണമാകുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ചെലവഴിക്കുന്ന തുക വാർഷിക വിഹിതത്തിന്റെ 60 ശതമാനമായി നിയന്ത്രിക്കും. ഇത്രയും കാലം ആവശ്യാനുസരണം ഫണ്ട് ചെലവഴിക്കാവുന്ന പദ്ധതിയായാണ് നിശ്ചയിച്ചിരുന്നത്. പദ്ധതിയുടെ ഫണ്ട് താഴെത്തട്ടിലെത്തുന്നതിനു തടസമുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയിരുന്നു അത്.

തൊഴിലുറപ്പ് പദ്ധതിയെ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെയും ധനകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നെങ്കിലും ഗ്രാമവികസന മന്ത്രാലയം എതിർത്തിരുന്നു. എന്നാൽ ധനമന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടതോടെ ഗ്രാമവികസന മന്ത്രാലയം വഴങ്ങി. 

മന്ത്രാലയങ്ങൾ അനിയന്ത്രിതമായി പണം ചെലവിടുന്നതും വായ്പയെടുക്കുന്നതും തടയുന്നതിനായി 2017 ലാണ് ധനകാര്യ മന്ത്രാലയം പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതി കൊണ്ടുവന്നത്. ആവശ്യാനുസരണം പണം നൽകേണ്ട തൊഴിലുറപ്പ് പദ്ധതിയുടെ സ്വഭാവം മൂലം തൊഴിലുറപ്പ് പദ്ധതിയെ അതിന്റെ ഭാഗമാക്കാൻ പറ്റില്ലെന്ന് ഗ്രാമവികസന മന്ത്രാലയം ചൂണ്ടിക്കാട്ടിയതോടെയാണ് ഒഴിവാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പദ്ധതിയുടെ വാർഷിക വിഹിതത്തിന്റെ 60 ശതമാനമായ 86,000 കോടി രൂപ വരെ ചെലവഴിക്കാനാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ കുടിശ്ശിക ബാധ്യത മുൻ സാമ്പത്തിക വർഷത്തേക്കാൾ 21,000 കോടി രൂപ വർധിച്ചിട്ടുണ്ട്. 

ഈ വർഷത്തെ വിഹിതത്തിന്റെ പ്രധാന ഭാഗം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കുടിശ്ശിക ബാധ്യതകൾ തീർക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇതോടെ ഈ വർഷം പദ്ധതിക്കു കീഴിലുള്ള തൊഴിൽ ദിനങ്ങൾ കുറയും.  

ദാരിദ്ര്യ നിർമാർജനത്തിൽ സുപ്രധാന പദ്ധതി

രാജ്യത്തെ ദാരിദ്രനിർമാർജന മേഖലയിൽ സുപ്രധാന പദ്ധതിയാണ് ദേശീയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2006-07 ൽ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന 200 ഗ്രാമീണ ജില്ലകളിൽ യു.പി.എ സർക്കാരാണ് പദ്ധതി ആരംഭിച്ചത്. 2007-08 ൽ 130 ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുകയും 2008-09 ൽ രാജ്യവ്യാപകമായി നടപ്പാക്കുകയും ചെയ്തു. കൊവിഡ് കാലത്ത് 7.55 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് പദ്ധതിക്കു കീഴിൽ ജോലി ലഭിച്ചു. ലോക്ക്ഡൗൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് പദ്ധതി പ്രധാന സുരക്ഷയായിരുന്നു.

central government reduced number of workdays for mahathma gandhi thozhilurapp padhathi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  a day ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  a day ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a day ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  a day ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  a day ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  a day ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  a day ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  a day ago
No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  a day ago