
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന സാക്ഷി വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി. അന്വേഷണ സംഘം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണ സംഘ (എസ്.ഐ.ടി.) തലവൻ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പറഞ്ഞു, "അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, ഇപ്പോൾ ഒന്നും പറയാനാകില്ല." ഡി.ഐ.ജി. അനുചേത് വ്യക്തമാക്കിയത്, ഇതുവരെ 13 പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ്.
മുൻ ശുചീകരണ തൊഴിലാളിയായ സാക്ഷി, ധർമസ്ഥലയിൽ നൂറോളം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. എട്ടാമത്തെ സ്ഥലം നേത്രാവതി നദിയിലെ സ്നാനഘട്ടത്തിന് സമീപവും, പതിമൂന്നാമത്തെ സ്ഥലം റോഡിനോട് ചേർന്നും, മറ്റുള്ളവ വനമേഖലയിലോ കാട് മൂടിയ പ്രദേശങ്ങളിലോ ആണ്. ചില സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്.
അന്വേഷണ സംഘം എല്ലാ സ്ഥലങ്ങളിലും ജിയോ ടാഗിംഗ് നടത്തി, സർവേക്കല്ലിന് സമാനമായ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ, വനം വകുപ്പ്, ധർമസ്ഥല ട്രസ്റ്റ്, അല്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തെരച്ചിൽ നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. സാക്ഷി കോടതിയിൽ നൽകിയ തലയോട്ടിയിലെയും അതിൽ പറ്റിയ മണ്ണിന്റെയും ഫോറൻസിക് പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
The second day of searching in Dharmasthala, based on a former worker's claim of buried bodies, concluded with no findings at five locations. The Special Investigation Team (SIT) examined 13 points so far, with no evidence uncovered. Geo-tagging was conducted, and forensic tests on a skull and soil submitted by the witness are ongoing. Court permission is needed for private land searches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 4 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 5 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 5 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 5 hours ago
കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 5 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 5 hours ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 6 hours ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 6 hours ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 6 hours ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 6 hours ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 7 hours ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 7 hours ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 7 hours ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 7 hours ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 9 hours ago
അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 10 hours ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 10 hours ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 10 hours ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 8 hours ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 8 hours ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 8 hours ago