HOME
DETAILS

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

  
Web Desk
July 30 2025 | 14:07 PM

Christian group KASA latest post on malayali nun arrested in Chhattisgarh

കോഴിക്കോട്: മനുഷ്യകടത്ത് കേസില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സഭാ നേതൃത്വത്തെ വിമര്‍ശിച്ച് ക്രിസ്ത്യാന്‍ വര്‍ഗീയ സംഘടനയായ കാസ. പൊലിസ് സ്റ്റേഷനില്‍ തീരേണ്ട കേസ്, രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, ജിഹാദികളും ചേര്‍ന്ന് സങ്കീര്‍ണമാക്കിയെന്നും കാസ ആരോപിച്ചു. കന്യാസ്ത്രീകളുടെ മോചനത്തിനായി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുണ്ടെന്നും, എന്നാല്‍ വിഷയത്തില്‍ സഭ നേതൃത്വം നടത്തിയത് സ്വാര്‍ഥ ലാഭത്തിനുള്ള തരംതാണ രാഷ്ട്രീയമാണെന്നും കാസ കുറ്റപ്പെടുത്തി. 

സഭകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ കന്യാസ്ത്രീകളോടുള്ള സ്‌നേഹം കൊണ്ടല്ല, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്  കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുക എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യം. അനാവശ്യ പ്രതിഷേധങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിച്ച് ഛത്തീസ്ഗഡിലെ ജനങ്ങളെയും, ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സര്‍ക്കാരിനും, കോടതിക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിനാലാണ് ജാമ്യാപേക്ഷ തള്ളിയതെന്നും കാസ ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ???
നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ വീണ സഭാ നേതൃത്വം തങ്ങളുടെ ഓരോ രൂപതകളും ജില്ല തിരിച്ച് ഡിസിസി ഓഫീസുകൾ പോലെ പ്രവർത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധങ്ങളും പ്രകടനങ്ങളും എല്ലാം നടത്തി കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കിക്കൊടുത്തു ഇവിടെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു ......ഇവിടുത്തെ പോരാഞ്ഞിട്ട് ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജയിലിനു മുന്നിൽ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി അവിടെയും വാർത്തകൾ സൃഷ്ടിച്ച് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സർക്കാരിനും കോടതിക്കും എല്ലാം സമ്മർദ്ദം ഉണ്ടാക്കി ഈ അവസ്ഥയിൽ എത്തിച്ചു......... സമാധാനമായല്ലോ !
 
പതിവിന് വിപരീതമായി സംസ്ഥാന ബിജെപി നേതൃത്വം ഇത്തരമൊരു വിഷയത്തിൽ കന്യാസ്ത്രീകൾക്ക് വേണ്ടി ആത്മാർത്ഥമായി രംഗത്തിറങ്ങുമ്പോൾ അതിനോട് സഹകരിക്കുന്നതിന് പകരം നിങ്ങൾ നടത്തിയത് ബുദ്ധിശൂന്യമായ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള നിങ്ങളുടെ തരംതാണ രാഷ്ട്രീയ കളികളാണ്.
 
നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള രാഷ്ട്രീയ കളികൾ കാരണം അനുഭവിക്കേണ്ടിവരുന്നത് പ്രായമായ ആ രണ്ട് പാവം കന്യാസ്ത്രീകൾ മാത്രമാണ്.
 
നിങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒന്നും ആ കന്യാസ്ത്രീകളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് പാളയത്തിൽ എത്തിക്കുക എന്നുള്ളത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം.........അല്ലായെന്ന് നിങ്ങൾ പറയുകയാണെങ്കിൽ കേരളത്തിനുള്ളിൽ ജോസഫ് മാഷ് മുതൽ ഇക്കഴിഞ്ഞ ജൂൺ മാസം മുപ്പതാം തീയതി മുസ്ലിം ലീഗ്കാരാൽ ആക്രമിക്കപ്പെട്ട കാഞ്ഞങ്ങാട്ട് കന്യാസ്ത്രീ വരെ ജിഹാദികളാൽ ആക്രമിക്കപ്പെട്ട വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്കുകൾ ഞങ്ങൾക്ക് പറയേണ്ടതായി വരും.

 

After the court denied bail to Malayali nuns in a human trafficking case, the Christian group KASA came out criticizing the Church authorities.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago