HOME
DETAILS

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

  
June 11 2025 | 07:06 AM

Samastha 100 anniversary committee formation state-level inauguration today

തിരുവനന്തപുരം: ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച്  അന്താരാഷ്ട്ര മഹാസമ്മേളനം നടത്തും. 2026 ഫെബ്രുവരി നാലുമുതൽ എട്ടുവരെ കാസർകോട് കുണിയിൽ  നടക്കുന്ന സമ്മേളനത്തിന്റെ ജില്ലാതല സ്വാഗതസംഘം രൂപീകരണങ്ങൾക്ക് ഇന്ന് തുടക്കമാകുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ സമസ്ത  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി  മുത്തുക്കോയ തങ്ങൾ നിർവഹിക്കും. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജഹാൻ ദാരിമി പനവൂർ അധ്യക്ഷനാകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, കേന്ദ്ര മുശാവറ മെംബർ പി.എം അബ്ദുസ്സലാം ബാഖവി വിഷയം അവതരിപ്പിക്കും. വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗം എസ്.സഈദ് മുസ്‌ലിയാർ വിഴിഞ്ഞം പതാക ഉയർത്തും. നജ്മുദ്ദീൻ പൂക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. 

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി. ഇ.എസ് ഹസ്സൻ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.കെ ഹംസക്കുട്ടി മുസലിയാർ ആദ്യശ്ശേരി എന്നിവരും സാബിഖലി ശിഹാബ് തങ്ങൾ, വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായ എം.സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മാഇൗൽ കുഞ്ഞു ഹാജി മാന്നാർ, കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, സമസ്ത - പോഷക സംഘടനകളുടെയും ജില്ലാ ഭാരവാഹികളായ ഫഖ്‌റുദ്ദീൻ ബാഖവി ബീമാപള്ളി, ഹുസൈൻ ദാരിമി പെരിങ്ങമല, ശറഫുദ്ദീൻ ബാഖവി ചിറ്റാറ്റുമുക്ക്, പീരു മുഹമ്മദ് ഹിശാമി, അഡ്വ. എം.സുബൈർ വഴിമുക്ക്, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, എസ്. അഹ്മദ് റശാദി, മാഹിൻ വിഴിഞ്ഞം, ഡോ. റഹ്മാൻ വിഴിഞ്ഞം, ഡോ.ഷമീർ ഹംസ  പ്രസംഗിക്കും. സ്വാഗതസംഘം രൂപീകരണ പാനൽ വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അവതരിപ്പിക്കും. 
സിദ്ധീഖ് ഫൈസി കണിയാപുരം ചർച്ച ക്രോഡീകരിക്കും. കോഡിനേറ്റർ ഹസ്സൻ ആലംകോട് നന്ദി പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  a day ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  a day ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  a day ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  a day ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  a day ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  2 days ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്

latest
  •  2 days ago
No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago