HOME
DETAILS

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

  
Web Desk
June 19 2025 | 03:06 AM

By-election Begins in Nilambur  Enthusiastic Voter Turnout from Early Morning

നിലമ്പൂര്‍: നിലമ്പൂരില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ അതിരാവിലെ മുതല്‍ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിത്തുടങ്ങി. നിലമ്പൂര്‍ ആയിഷ മുക്കട്ട ഗവ. എല്‍പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. ബൂത്തിലെ ആദ്യവോട്ടാണ് ആയിഷ രേഖപ്പെടുത്തിയത്. സ്വരാജ് ജയിക്കുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും നിലമ്പൂര്‍ ആയിഷ വോട്ട് രേഖപ്പെടുത്തി മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂറേ കാലങ്ങള്‍ക്കു ശേഷമാണ് ബൂത്തിലെത്തുന്നതെന്നും ബൂത്ത് കണ്ടപ്പോള്‍ തന്നെ സന്തോഷം തോന്നിയെന്നും ഞങ്ങള്‍ ജയിക്കുമെന്നുമാണ് ആയിഷ പറയുന്നത്.

ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ 184ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. 

പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് പോളിങ്. രാവിലെ 5.30 മുതല്‍ മോക് പോളിങ് തുടങ്ങി. 263 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്നു ബൂത്തുകള്‍ ഉള്‍പ്പെടെയാണ് 263 ബൂത്തുകള്‍. ഇതില്‍ 11 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളുമാണ്. പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  13 hours ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  14 hours ago
No Image

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്

Kerala
  •  14 hours ago
No Image

തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 hours ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ 

Football
  •  14 hours ago
No Image

വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ

National
  •  14 hours ago
No Image

അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ

Cricket
  •  15 hours ago
No Image

2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി

uae
  •  15 hours ago
No Image

പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല

National
  •  15 hours ago