കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ കരുത്തയുർത്തി പി.വി അൻവർ. ഒറ്റയാൾ പോരാട്ടത്തിന് നിലമ്പൂരിലെ യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനായി. ഓരോ ഘട്ടത്തിലും യു.ഡി.എഫ് ലീഡുയർത്തിയപ്പോൾ മറുവശത്ത് പി.വി അൻവർ വോട്ടുയർത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ അൻവർ ശക്തമായ സാന്നിധ്യമായി. ഒന്നാം റൗണ്ടിൽ ആര്യാടൻ ഷൗക്കത്ത് 3,614, എം. സ്വരാജ് 3,195 വോട്ടു നേടിയപ്പോൾ പി.വി അൻവർ 1,588 വോട്ടുകൾ നേടി. നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിപ്പോൾ 5,539 വോട്ടുകളായിരുന്നു അൻവറിന്റെ പെട്ടിയിൽ വീണത്. ഈ സമയത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസം 2286 വോട്ടുകളായിരുന്നു. ഒൻപതാം റൗണ്ട് പൂർത്തിയാക്കുമ്പോൾ പി.വി അൻവർ സ്വന്തം അക്കൗണ്ടിൽ പതിനായിരം വോട്ടുകൾ ചേർത്തു. പതിനഞ്ചാം റൗണ്ടിലെത്തുമ്പോൾ അൻവറിന്റെ വോട്ടുകൾ 15,696 എന്ന നിലയിലെത്തി.
വോട്ടണ്ണൽ പൂർത്തിയായപ്പോൾ പി.വി അൻവർ 19,760 വോട്ടാണ് സ്വന്തമാക്കിയത്. ഭരണവിരുദ്ധ വോട്ടുകൾ അൻവറിനും ഷൗക്കത്തിനും വിഭജിച്ചു പോയെന്നാണു കണക്കുകൂട്ടൽ. ഇതിനൊപ്പം എൽ.ഡി.എഫ് വോട്ടിലും വിള്ളൽ വീഴ്ത്താൻ അൻവറിന് കഴിഞ്ഞു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ സ്വരാജ് പിന്നിൽ പോയിടങ്ങളിലും അൻവറിന് കൃത്യമായ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട്.
'പിണറായിസത്തിനെതിരേയുള്ള വോട്ട്'
കേരളത്തിലെ തൊഴിലാളികളും പാർട്ടി സഖാക്കളും സി.പി.എമ്മിനെ കൈവിട്ടെന്ന് പി.വി അൻവർ. എങ്ങനെ വർഗീയത പറഞ്ഞ് വോട്ടുനേടാമെന്നാണ് പിണറായി വിജയൻ ശ്രമിച്ചത്.
കേരളത്തെ കലാപഭൂമിയാക്കി മാറ്റി വീണ്ടും അധികാരത്തിലെത്താനായിരുന്നു ശ്രമം. പിടിച്ചത് പിണറായിസത്തിനെതിരേയുള്ള വോട്ടാണെന്നും എൽ.ഡി.എഫ് വോട്ടാണെന്നും അൻവർ പറഞ്ഞു.
യു.ഡി.എഫിന് ഒപ്പം മുന്നോട്ടുപോകാൻ സാഹചര്യമുണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ പറഞ്ഞു. പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയാറാണെന്നും പി.വി അൻവർ പറഞ്ഞു.
In the Nilambur by-election, PV Anwar is gaining strength, challenging the traditional vote banks of both the UDF and LDF. Anwar's independent campaign is creating fissures in the vote share of the two major alliances. As vote counting progressed, Anwar maintained a strong presence from the early rounds, posing a significant challenge to the established political forces in the constituency [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."