HOME
DETAILS

ആന്ധ്രപ്രദേശിലെ കോളേജില്‍ കസേര നല്‍കാതെ ദലിത് പ്രൊഫസറെ തറയിലിരുത്തി

  
Web Desk
June 25 2025 | 02:06 AM

Dalit professor sits on floor at AP college after chair removed Protest continue

ഹൈദരാബാദ്: ദലിത് പ്രൊഫസര്‍ക്ക് ഔദ്യോഗിക ഇരിപ്പിടം നല്‍കാതെ തറയിലിരുത്തി കോളജ് അധികൃതര്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള എസ്.വി വെറ്ററിനറി സര്‍വകലാശാല ഡയറി ടെക്‌നോളജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രവിയാണ് ജാതി അവഹേളനത്തിനിരയായത്. കസേര ലഭിക്കാതിരുന്നതോടെ രവി ഓഫിസിലെ തറയിലിരുന്ന് ജോലിചെയ്തു. അദ്ദേഹം ഓഫിസിലെ തറയില്‍ ഇരുന്ന് കംപ്യൂട്ടറുകളും രേഖകളും നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡോ. രവി അവധിക്ക് ശേഷം വെള്ളിയാഴ്ച ഓഫിസില്‍ തിരിച്ചെത്തിയപ്പോള്‍ കസേര മാറ്റിവയ്ക്കുകയായിരുന്നു. ഔദ്യോഗിക ജോലിയുടെ ഭാഗമായി പാല്‍ പരിശോധനയ്ക്കായി പോയതോടെ അസോഷ്യേറ്റ് ഡീന്‍ രവീന്ദ്ര റെഡ്ഡി അത് നീക്കം ചെയ്തതായി ഡോ. രവി ആരോപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. ദലിതര്‍ക്കുനേരെയുള്ള വിവേചനത്തില്‍ മുഖ്യമന്ത്രി മൗനംപാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ ഇതുവരെ ഡോ. രവി പരാതി നല്‍കുകയോ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

 

അതേസമയം, ഒഡീഷയില്‍ പശുക്കടത്ത് ആരോപിച്ച് ദലിത് യുവാക്കളെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ ശേഷം മുടി മുറിക്കുകയും മുട്ടുകുത്തി നടത്തിക്കുകയും ചെയ്തു. മുട്ടുകുത്തി ഇഴയുന്നതിനൊപ്പം യുവാക്കളെ അക്രമികള്‍ മലിനജലം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഗഞ്ചം ജില്ലയില്‍ ധാരാകോട്ട് പൊലിസ് പരിധിയിലുള്ള ഖരിഗുമ്മ ഗ്രാമത്തില്‍ ആണ് സംഭവം. ദലിത് യുവാക്കള്‍ പശുവിനെയും രണ്ട് കിടാവിനെയും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം അവരെ ആക്രമിച്ച് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ യുവാക്കള്‍ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ജനക്കൂട്ടം അവരെ മര്‍ദ്ദിക്കുകയും ബലമായി തല മൊട്ടയടിക്കുകയും ഇഴയാന്‍ നിര്‍ബന്ധിക്കുകയും മലിനജലം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് 700 രൂപയും മൊബൈല്‍ ഫോണുകളും സംഘം അപഹരിച്ചിട്ടുണ്ട്. ഇരകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ധരക്കോട്ടെ പൊലിസ്  പറഞ്ഞു.

Summery: A Dalit assistant professor, Dr Ravi, at SV Veterinary University’s Dairy Technology College in Andhra Pradesh, has alleged caste discrimination after the chair in his office was removed, leaving him to work seated on the floor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  3 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  3 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  3 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  5 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  11 hours ago