ISRO’s Vikram Sarabhai Space Centre (VSSC), Thiruvananthapuram, has announced recruitment for 6 posts including Medical Officer, Clinical Psychologist, Physiotherapist, and Dermatologist, with eligible candidates required to apply online by June 30, 2025.
HOME
DETAILS

MAL
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ജോലിയവസരം; അപേക്ഷ ജൂണ്‍ 30 വരെ
Web Desk
June 25 2025 | 06:06 AM

ഐഎസ്ആര്‍ഒ - തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) യില്‍ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, തസ്തികകളിലാണ് നിയമനം. ആകെ 6 ഒഴിവുകളാണുള്ളത്. യോഗ്യരായവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഐഎസ്ആര്‍ഒ - തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) താല്‍ക്കാലിക റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 06.
മെഡിക്കല്‍ ഓഫീസര്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഫിസിയോതെറാപ്പിസ്റ്റ്
ഡെര്‍മറ്റോളജിസ്റ്റ്
തിരുവനന്തപുരത്തായിരിക്കും നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ പാറശ്ശാല, നെട്ടയം, ജഗതി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
ശമ്പളം
മെഡിക്കല്‍ ഓഫീസര്‍ = 12,000 രൂപയ്ക്കും 36,000 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.
ഫിസിയോതെറാപ്പിസ്റ്റ് = പ്രതിമാസം 25000 രൂപയാണ് ശമ്പളം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ് മേഖലകളില്‍ നിയമാനുസൃത ശമ്പളം അനുവദിക്കും.
പ്രായപരിധി
60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
യോഗ്യത
മെഡിക്കല്‍ ഓഫീസര്‍
സ്ഥിര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സിലിലെ സ്ഥിരം രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
സൈക്കോളജിയില്‍ ബിഎസ്സിയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയും അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ഉണ്ടായിരിക്കണം.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷവും ഉണ്ടായിരിക്കണം.
ഫിസിയോതെറാപ്പിസ്റ്റ്
ഫിസിയോതെറാപ്പിയില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.
ഡെര്‍മറ്റോളജിസ്റ്റ്
മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് കൂടാതെ എംഡി/ഡിഎന്‍ബി ഡെര്‍മറ്റോളജി അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്ട്രേഷനോടുകൂടിയ ഡെര്‍മറ്റോളജിയില്‍ പിജി ഡിപ്ലോമയും വേണം.
ഡെര്‍മറ്റോളജിയില്‍ പിജി ബിരുദം/ഡിപ്ലോമ പൂര്‍ത്തിയാക്കിയതിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്പര്യമുള്ളവര് ഐഎസ്ആര്‍ഒ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്സൈറ്റിലുണ്ട്. അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയില്‍ മുഖേനയാണ് അയക്കേണ്ടത്.
വെബ്സൈറ്റ്: click
വിജ്ഞാപനം: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• 13 hours ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 13 hours ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• 13 hours ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 13 hours ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 13 hours ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 14 hours ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 14 hours ago
കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 14 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 14 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 14 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 15 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 15 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 15 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 15 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 16 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 17 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 17 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 17 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 15 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 16 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 16 hours ago