The Indian Navy invites applications from eligible candidates for its B.Tech Cadet Entry Scheme (January 2026 batch), offering 44 fully funded seats at INA Ezhimala with a JNU degree and direct commissioning as officers, with online applications open from June 30 to July 14, 2025.
HOME
DETAILS

MAL
നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാം; കോഴ്സ് കഴിഞ്ഞാൽ കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കും; ഏഴിമല അക്കാദമിയിൽ പ്രവേശനം
June 25 2025 | 06:06 AM

നാവികസേനയിൽ (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ ബി.ടെക് പഠനത്തിന് അവസരം. കോഴ്സ് പൂർത്തിയാക്കുന്നവരെ കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ബിരുദം സമ്മാനിക്കും. ആകെ 44 ഒഴിവുകളാണുള്ളത്. ഇതിൽ ആറെണ്ണത്തിൽ വനിതകളെ പരിഗണിക്കും. യോഗ്യരായവർക്ക് ഓൺലൈനായി ജൂൺ 30 മുതൽ ജൂലൈ 14 വരെ അപേക്ഷിക്കാം.
വിജ്ഞാപനം/ അപേക്ഷ: www.joinindiannavy.gov.in ൽ.
ബ്രാഞ്ചുകൾ
അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലാണ് പഠനം.
യോഗ്യത
അവിവാഹിതരായ സ്ത്രീകൾക്കും, പുരുഷൻമാർക്കുമാണ് അവസരം.
ജെ.ഇ.ഇ മെയിൻ-2025 (ബി.ഇ/ബി.ടെക്) അഖിലേന്ത്യ കോമൺ റാങ്ക്‍ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാകണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനവും ഇംഗ്ലീഷിന് 50 ശതമാനവും മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
(ഇംഗ്ലീഷിന് 10ാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കുണ്ടായാലും മതി).
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പുസ്തകങ്ങളടക്കം മുഴുവൻ പഠന-പരിശീലന ചെലവുകളും നാവികസേന വഹിക്കും.
പ്രായപരിധി
വിദ്യാർഥികൾ 2006 ജൂലൈ രണ്ടിനും 2009 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
തെരഞ്ഞെടുപ്പ്
ഇന്റർവ്യൂ മാർക്ക് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി വൈദ്യപരിശോധനയും നടത്തിയാണ് കാഡറ്റുകളെ തിരഞ്ഞെടുക്കുന്നത്. ജെ.ഇ.ഇ മെയിൻ റാങ്ക് അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ബാംഗ്ലൂർ/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നിവിടങ്ങളിൽ 2025 സെപ്റ്റംബർ മുതൽ സർവിസസ് സെലക്ഷൻ ബോർഡ് നടത്തുന്ന അഭിമുഖത്തിന് ക്ഷണിക്കും. കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
പഠന-പരിശീലനങ്ങൾ പൂർത്തിയാക്കുന്നവരെ നാവികസേനയിൽ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചിൽ സ്ഥിരം കമീഷൻഡ് ഓഫിസറായി നിയമിക്കും. സേവന-വേതന വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 13 hours ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 13 hours ago
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 13 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 14 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 14 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 14 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 14 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 15 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 15 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 15 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 15 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 16 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 16 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 17 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 17 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 17 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 17 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 16 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 16 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 17 hours ago