HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  
Web Desk
June 25 2025 | 09:06 AM

Attention Passengers Important Things to Know Before Your Train Journey

ഇനി ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണികിട്ടും. രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്. ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവാണ് കൊണ്ടുവരികയെന്നാണ് സൂചന.  നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വര്‍ധനവുണ്ടാകും. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.  സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടായേക്കില്ല.
SCR to run 16 special trains between Secunderabad and Kakinada Town to ease  passenger rush - Telangana Today

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റില്‍ നിയന്ത്രണം

ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച് റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി. ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല.

Indian Railways launches 'Startups for Railways' to promote innovative  ideas, entrepreneurial skills - All you need to know about the initiative -  Railways News | The Financial Express

നേരത്തെ വെയിറ്റിങ് ലിസ്റ്റില്‍ മുന്നൂറ് വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും തര്‍ക്കങ്ങള്‍ക്കും പലപ്പോഴും കാരണമാവുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് റെയില്‍വേയുടെ നീക്കം. 

ആധാര്‍ നിര്‍ബന്ധം

 ജൂലൈ 1 മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റിന്റെ ആനുകൂല്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. IRTC വെബ്‌സൈറ്റോ ആപ്പോ വഴി ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ജൂലൈ 15 മുതല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷന്‍ കൂടി നിര്‍ബന്ധമാക്കും. മാത്രവുമല്ല ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസി ക്ലാസ് ബുക്കിങ്ങിന് രാവിലെ 10 മുതല്‍ 10.30 വരെയും, നോണ്‍എസി ക്ലാസിന് രാവിലെ 11 മുതല്‍ 11.30 വരെയും ഏജന്റുമാര്‍ക്ക് ബുക്കിങ് നടത്താന്‍ കഴിയില്ല. ഈ നീക്കം തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗം തടയാനാണ്.

"Planning a train journey? Here's what every passenger should know before boarding — essential tips for a smooth and hassle-free travel experience."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  3 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  3 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  4 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  5 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  11 hours ago