HOME
DETAILS

പണത്തിന് വേണ്ടി തർക്കം; മകൻ പിതാവിന്റെ നാവ് മുറിച്ചുമാറ്റി

  
June 25 2025 | 15:06 PM

Argument over money Son cuts off fathers tongue

ഹൈദരാബാദ്: സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഋതു ദരോസ പദ്ധതിയിൽ നിന്നും കുടുംബത്തിന് ലഭിച്ച പണത്തിനെക്കുറിച്ചുള്ള തർക്കത്തിൽ യുവാവ് പിതാവിന്റെ നാവ് മുറിച്ചുമാറ്റി. മേഡക് ജില്ലയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. 

പിതാവായ കീര്യ നായകിന് ദരോസ പദ്ധതിയിൽ നിന്നും ലഭിച്ച ആറായിരം രൂപ മകനായ സന്തോഷ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ നിന്നും തന്റെ ചികിത്സ ചെലവുകൾക്ക് വേണ്ടി പിതാവ് 2000 രൂപ ചെലവാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ മകൻ പിതാവുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് പിതാവിനെ അരിവാൾ കൊണ്ട് ആക്രമിച്ച് നാവ് മുറിച്ചുമാറ്റുകയായിരുന്നു. 

സംഭവത്തിൽ കുടുംബാംഗങ്ങൾ കീര്യയെ മേഡക്കലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന് നിലവിൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്നും എന്നാൽ ഇത് ക്രമേണ സുഖം പ്രാപിക്കും എന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  13 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  14 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  14 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  14 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  14 hours ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  14 hours ago
No Image

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്

Kerala
  •  14 hours ago
No Image

തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 hours ago