HOME
DETAILS

സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ

  
Web Desk
June 26 2025 | 12:06 PM

Sanju Samson and Vignesh Puthur set to play Kerala cricket league second season

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഓഗസ്റ്റ് 22ന് തുടക്കമാവും. സെപ്റ്റംബർ ഏഴ് വരെയാണ് ടൂർണമെന്റ് നടക്കുക. രണ്ടാം സീസൺ തുടങ്ങുന്നതിനു മുന്നോടിയായുള്ള താര ലേലം ജൂലൈ അഞ്ചിനാണ് നടക്കുക. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ചാണ് ലേലം നടക്കുക. ഇത്തവണത്തെ കേരള ക്രിക്കറ്റ് ടീമിന് ഏറെ പ്രത്യേകതകളുണ്ട്. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ടൂർണമെന്റിൽ കളിക്കുമെന്നതാണ് രണ്ടാം സീസണിനെ വ്യത്യസ്തമാക്കുന്നത്.

താര ലേലത്തിൽ സഞ്ജു തന്റെ പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാൻ ശക്തമായ പോരാട്ടം ടീമുകൾ കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. ലേലത്തിൽ ഏറ്റവും തുക ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും സഞ്ജുവാണ്. 

അതേസമയം കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിനായി കളിച്ച യുവതാരം വിഗ്നേഷ് പുത്തൂരും ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമായിരുന്നു വിഘ്നേശ് പുറത്തെടുത്തിരുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയർ ആയാണ് താരം കളത്തിലിറങ്ങിയിരുന്നത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്.

ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാർ കൊല്ലം സെയ്ലേഴ്സാണ്. കഴിഞ്ഞ സീസണിലെ ലേലത്തിലെ ഏറ്റവും വിലയേറിയ താരം എം എസ് അഖില്‍ ആയിരുന്നു. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് ആയിരുന്നു അഖിലിനെ സ്വന്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി

International
  •  2 hours ago
No Image

ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്‌ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി

uae
  •  2 hours ago
No Image

സ്‌കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

National
  •  2 hours ago
No Image

താടിവച്ചതിനാല്‍ എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ

National
  •  3 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി

International
  •  3 hours ago
No Image

കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 hours ago
No Image

വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു

Kerala
  •  4 hours ago
No Image

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു

National
  •  11 hours ago
No Image

ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ

International
  •  12 hours ago
No Image

ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

National
  •  12 hours ago


No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  12 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  13 hours ago
No Image

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  13 hours ago