HOME
DETAILS

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

  
June 27 2025 | 03:06 AM

Heavy Rain and Strong Winds Cause Widespread Damage in Chalakudy

 

ചാലക്കുടി: ശക്തമായ കാറ്റും മഴയും ചാലക്കുടിയില്‍ വിതച്ചത് കനത്ത നാശം. പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി മനസിലാകാത്ത നിലയിലായി. മിന്നല്‍ ചുഴലിയില്‍ മരങ്ങളും വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയിലും വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി.

ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കമ്മളത്ത് തോട് നിറഞ്ഞൊഴുകി എട്ട് വീടുകളിലേക്കും മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറിയ 6 വീട്ടുകാരെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മലയാളം വിഭാഗത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു. കൂടപ്പുഴ കുട്ടാടന്‍പാടം നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

തിരുത്തിപറമ്പ്, കാരൂര്‍ എന്നീ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സതേണ്‍ കോളജിന് സമീപം റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. അലവി സെന്ററില്‍ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പല വീടുകള്‍ക്ക് മുകളിലും മരം മറിഞ്ഞ് വീണു. വ്യാപകമായ കൃഷിനാശവും ഈ മേഖലയില്‍ സംഭവിച്ചു. എലിഞ്ഞിപ്രയില്‍ കനത്ത കാറ്റിലും മഴയിലും വന്‍ കൃഷിനാശം സംഭവിച്ചു.

എലിഞ്ഞിപ്ര കാനാല്‍പാലം ജങ്ഷനിലാണ് വലിയ തോതിലുള്ള നാശം സംഭവിച്ചത്. കിഴക്കൂടന്‍ ഡെയ്‌സിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കാട്ടിലപറമ്പില്‍ ബിനേഷിന്റെ പറമ്പിലെ തേക്ക്, ഇലഞ്ഞി, ജാതി എന്നിവ മറഞ്ഞുവീണു. സമീപത്തെ ക്ഷേത്രപമ്പിലെ മരങ്ങളും കടപുഴകി വീണു. മണവാളന്‍ വര്‍ഗീസിന്റെ പറമ്പിലെ മഹാഗണി, ജാതി മരങ്ങള്‍ മറിഞ്ഞ് വീണു. കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  6 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  7 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  7 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  7 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  7 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  7 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  8 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  8 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  9 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  15 hours ago