
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി

വാഷിങ്ടണ്‍/തെല്‍അവീവ്: ഗസ്സയില്‍ 20 മാസമായി ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം പൂര്‍ണമായി അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. 12 ദിവസത്തെ ഇറാനുമായുള്ള ഇസ്‌റാഈലിന്റെ യുദ്ധം അവസാനിപ്പിച്ചിതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ സമാധാന നീക്കമെന്നും ഇതിനായി അദ്ദേഹം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് മുന്നില്‍ ഓഫര്‍ വച്ചതായും ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇസ്‌റാഈലിലെ ഇംഗ്ലിഷ് പത്രങ്ങള്‍ പറഞ്ഞു.
ഇസ്‌റാഈലുമായുള്ള അബ്രഹാം സമാധാന ഉടമ്പടിയില്‍ പുതിയൊരു രാജ്യം കൂടി ചേരുമെന്നും ഇതു അമേരിക്കയോ അവരുടെ ഉറ്റ സുഹൃത്തായ മറ്റൊരു അറബ് രാജ്യമോ ആകുമെന്നും സൂചനയുണ്ട്. ഭാവി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് ഇസ്‌റാഈലിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസ്‌റാഈലിനെ ഇറാന്റെ ആക്രമണത്തില്‍നിന്ന് സംരക്ഷിച്ച ട്രംപ് ഇപ്പോള്‍ നെതന്യാഹുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരം ഒഴിഞ്ഞാല്‍ നെതന്യാഹു ജയിലിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തെ അഴിമതിക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് വംശഹത്യാ കേസിലും നിലനില്‍ക്കുന്നു. നെതന്യാഹുവിനെ ക്രിമിനല്‍ വിചാരണ ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നാണ് ട്രംപ് മുന്നോട്ടുവച്ച ഓഫര്‍. ഇതിനു പകരമായി ഗസ്സയിലെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കണം.
ഈ വിഷയം തിങ്കളാഴ്ച നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ് പറഞ്ഞതായാണ് വാര്‍ത്തകള്‍. സന്തോഷം നിറഞ്ഞ ഫോണ്‍ വിളിയെന്നാണ് ഇതിനെ ട്രംപുമായി അടുത്ത വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. ഇറാന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് നെതന്യാഹു. തങ്ങളില്ലെങ്കില്‍ ഇസ്‌റാഈല്‍ ബാക്കിയുണ്ടാകില്ലെന്നും ട്രംപ് നെതന്യാഹുവിനെ ഓര്‍മപ്പെടുത്തി. ഇസ്‌റാഈലിനു നേരെ നൂതന മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇറാന്‍ ഒരുങ്ങുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
ട്രംപും നെതന്യാഹുവുമായുള്ള ഫോണ്‍ വിളിയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും ഇസ്‌റാഈല്‍ സ്ട്രാറ്റജികാര്യ മന്ത്രി റോണ്‍ ഡെര്‍മെറും പങ്കെടുത്തതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
നെതന്യാഹു നിരവധി കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. ഇതു അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയെന്നാണ് നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, എങ്ങനെയാണ് ഇതു നടപ്പാക്കുകയെന്ന് വ്യക്തമല്ലെന്ന് ഇസ്‌റാഈല്‍ ചാനലായ കാന്‍ പറയുന്നു. ഈയിടെ നെതന്യാഹുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
US President Donald Trump is urging Israeli PM Benjamin Netanyahu to end the Gaza war within two weeks, aiming to free hostages, exile Hamas leadership, and expand the Abraham Accords with Arab states governing Gaza. Trump also demands a pardon for Netanyahu’s corruption trial, calling it a “witch hunt.” The plan includes US recognition of limited Israeli sovereignty in parts of the West Bank and a future two-state solution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 11 hours ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 12 hours ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 12 hours ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 12 hours ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 12 hours ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 12 hours ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 13 hours ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 13 hours ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 13 hours ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 13 hours ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 13 hours ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 13 hours ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 14 hours ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 14 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 15 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 15 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 15 hours ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 14 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 14 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 14 hours ago