HOME
DETAILS

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

  
August 30 2025 | 17:08 PM

oman denies false propaganda clarifies ban on kuromi not labubu

മസ്‌കത്ത്: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് മസ്‌കത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് 347 കളിപ്പാട്ടങ്ങളും സ്കൂൾ സാധനങ്ങളും പിടിച്ചെടുത്തതായി അതീർ ഒമാൻ റിപ്പോർട്ട് ചെയ്തു. തലയോട്ടിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കുറോമി പാവകളും സ്കൂൾ മറ്റ് ഉപകരണങ്ങളുമാണ് വിവിധ വാണിജ്യ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇൻസ്‌പെക്ടർമാർ കണ്ടുകെട്ടിയത്.

കുറോമി പാവയുടെ ഡിസൈനിനെക്കുറിച്ചുള്ള പരാതിയാണ് നടപടിക്ക് കാരണമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ, സ്കൂൾ ഉപകരണങ്ങളിൽ ഈ ഡിസൈൻ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. നിയമലംഘനം സ്ഥിരീകരിച്ച അധികൃതർ ഈ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യുകയും വ്യാപാരികൾക്ക് പിഴ ചുമത്തുകയും ചെയ്തു.

ഒമാന്റെ ഉപഭോക്തൃ സംരക്ഷണ നിയമം, മതവിരുദ്ധമോ, പൊതു ധാർമ്മികതയ്ക്ക് എതിരോ, പ്രാദേശിക പാരമ്പര്യങ്ങളും ആചാരങ്ങളും ലംഘിക്കുന്നതോ ആയ ചിഹ്നങ്ങൾ, മുദ്രാവാക്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അസഭ്യവും അനുചിതവുമായ വസ്തുക്കളും ഇതിന്റെ പരിധിയിൽ വരും. നിയമം ലംഘിച്ച് തലയോട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിനാണ് വ്യപാരികൾക്കെതിരെ പിഴ ചുമത്തിയത്.

ഒമാന്റെ വിപണികളെ സുരക്ഷിതവും നിയന്ത്രിതവുമായി നിലനിർത്താനും സാംസ്കാരിക-ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. രാജ്യവ്യാപകമായി പരിശോധനകളും നിരീക്ഷണ കാമ്പെയ്‌നുകളും തുടരുമെന്ന് പറഞ്ഞ അതോറിറ്റി ലംഘനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ലബുബു എന്ന മറ്റൊരു ജനപ്രിയ കളിപ്പാട്ടം ഒമാനിൽ നിരോധിച്ചുവെന്ന അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. എന്നാൽ ലബുബു നിരോധിച്ചിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

Oman’s Consumer Protection Authority refutes rumors, confirming that only Kuromi products with skull designs were banned for violating regulations, not Labubu toys. The clarification addresses misinformation spreading online about the toy ban.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ മാധ്യമങ്ങൾ

International
  •  9 hours ago
No Image

ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്

uae
  •  10 hours ago
No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  10 hours ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  11 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  11 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  11 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  11 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  11 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  12 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  12 hours ago