HOME
DETAILS

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

  
August 30 2025 | 15:08 PM

Former Indian player Suresh Raina praised Indian ODI captain Rohit Sharma

ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചാണ് റെയ്‌ന സംസാരിച്ചത്. രോഹിത് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചെന്നും റെയ്‌ന പറഞ്ഞു. ശുഭങ്കർ മിശ്രയുടെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റെയ്‌ന. 

''രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിനെ വളരെയധികം മാറ്റിമറിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം അദ്ദേഹമാണ്. ഇന്ത്യക്കായി അദ്ദേഹം ക്യാപ്റ്റനെന്ന നിലയിൽ 2024 ടി-20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയിട്ടുണ്ട്. അഞ്ച് ഐപിഎൽ ട്രോഫികളും അദ്ദേഹം നേടി. ഒരു ലീഡർ എന്ന നിലയിൽ അദ്ദേഹം മികച്ചവനാണ്'' സുരേഷ് റെയ്‌ന പറഞ്ഞു. 

രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. 2024 ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നത് രോഹിത്തിന്റെ കീഴിലായിരുന്നു. ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് രോഹിത്തിന്റെ കീഴിലാണ്. ഇതിനു പുറമെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് അഞ്ചു ഐപിഎൽ കിരീടം നേടികൊടുക്കാനും രോഹിത്തിന് സാധിച്ചു. 

ഏകദിനത്തിൽ 11168 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടി-20യിൽ 4231 റൺസും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പാണ്  രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചെങ്കിലും രോഹിത് ഏകദിനത്തിൽ ക്യാപ്റ്റനായി തുടരും.

Former Indian player Suresh Raina praised Indian ODI captain Rohit Sharma. Raina spoke about Rohit Sharma's achievements as captain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  13 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  13 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  13 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  14 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  14 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  14 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  14 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  14 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  14 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  15 hours ago