
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം

അബൂദബി: ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സ്പോ 2025 (ADIHEX) ന്റെ സമയത്ത് ഡ്രൈവർമാർക്ക് ട്രാഫിക് പോയിന്റ് കുറയ്ക്കാനും റദ്ദാക്കപ്പെട്ട ലൈസൻസ് തിരികെ നേടാനും അവസരമൊരുക്കുന്നതായി അബൂദബി പൊലിസ്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയാണ് ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സ്പോ 2025 നടക്കുന്നത്.
എക്സ്പോയുടെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കുക വഴിയാകും ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരം ഉണ്ടാകുക. എട്ടു മുതൽ 23 ബ്ലാക്ക് പോയിന്റുകൾ വരെ ഉള്ള താമസക്കാർക്ക് 800 ദിർഹം അടച്ച് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്താൽ 8 പോയിന്റുകൾ ലൈസൻസിൽ നിന്ന് കുറയ്ക്കും.
24 ബ്ലാക്ക് പോയിന്റുകൾ ഉള്ള താമസക്കാരുടെ ലൈസൻസ് ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ടാകും. 24 ബ്ലാക്ക് പോയിന്റുകൾ ഉള്ളവർ 2400 ദിർഹം നൽകി വേണം ക്ലാസിൽ പങ്കെടുക്കാൻ. ക്ലാസ് കഴിഞ്ഞാൽ ലൈസൻസ് തിരിച്ചു നൽകുമെന്ന് അബൂദബി പൊലിസ് വ്യക്തമാക്കി. ഈ മാസം ആഗസ്റ്റ് 25ന് അപകടരഹിതമായി വാഹനം ഓടിക്കുകയാണെങ്കിൽ നാല് ബ്ലാക്ക് പോയിന്റുകൾ തുറക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈ പദ്ധതി വൻ വിജയമായി തീർന്നിരുന്നു.
കുതിരസവാരി, പൈതൃക സംരക്ഷണം എന്നിവയുടെ വാർഷിക പ്രദർശനമാണ് ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സ്പോ. 40-ലധികം രാജ്യങ്ങളിൽ നിന്നായി 100,000-ത്തിലധികം സന്ദർശകർ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം, ഒട്ടകങ്ങൾ, അറേബ്യൻ സലൂക്കി, കത്തികൾ, സൂഖ് എന്നിവയെ കേന്ദ്രീകരിച്ച് നാല് പുതിയ മേഖലകൾ കൂടി മേളയിൽ അവതരിപ്പിക്കും. അബൂദബി പൊലിസിന്റെ ട്രാഫിക് പോയിന്റിലെ ഇളവും മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
Abu Dhabi Police announces a major initiative during ADIHEX 2025, allowing drivers to reduce up to 8 black points or reinstate canceled licenses through educational courses. This program promotes road safety and responsible driving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 12 hours ago
വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം
Cricket
• 12 hours ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 13 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 13 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 13 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 13 hours ago
ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 14 hours ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന
Cricket
• 14 hours ago
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം
International
• 14 hours ago.jpeg?w=200&q=75)
നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ
Kerala
• 14 hours ago
പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി
Kerala
• 14 hours ago
വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ
Football
• 14 hours ago
നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• 14 hours ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• 15 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 19 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 19 hours ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 20 hours ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• 15 hours ago
ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• 16 hours ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• 17 hours ago