HOME
DETAILS

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

  
Web Desk
August 30 2025 | 16:08 PM

b ashok head of agricultural department has been transferred

തിരുവനന്തപുരം: കൃഷി വകുപ്പ് മേധാവി ബി അശോക് ഐഎഎസിന് സ്ഥാനമാറ്റം. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അശോകിനെ കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റിയത്. കൃഷി വകുപ്പ് മേധാവിയായി ടിങ്കു ബിസ്വാളിനെ നിയമിക്കുകയും ചെയ്തു. 

കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച സംഭവം അന്വേഷിച്ച് ബി അശോകായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ടാണ് ഇദ്ദേഹം സമര്‍പ്പിച്ചത്. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശോകിന്റെ സ്ഥാനം തെറിച്ചത്. 

കേരളത്തിന്റെ കാര്‍ഷിക മേഖല നവീകരണത്തിനായി ലോകബാങ്ക് കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ചത് വലിയ വിവാദമായിരുന്നു. വാര്‍ത്ത ചോര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശോകിനെ സ്ഥലം മാറ്റുന്നത്. 

പൊതുവെ ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന തസ്തകയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെ അശോക് നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ കൃഷി വകുപ്പില്‍ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഒംബുഡ്‌സ്മാനായി നിയമിച്ചതിനെതിരെ അശോക് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ടൈബ്രൂണല്‍ തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. 

 

Ashok, the Principal Secretary of the Agriculture Department, has been transferred



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ

Kerala
  •  16 hours ago
No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago