HOME
DETAILS

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

  
August 30 2025 | 15:08 PM

pm modi discusses ukraine war with zelenskyy jaishankar rejects indias blame

ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായി ഫോൺ വഴി സംഭാഷണം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും കാണുന്നതിന് തലേദിവസമാണ് മോദി സെലൻസ്കിയുമായി സംസാരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മോദി സെലൻസ്കിയെ അറിയിച്ചു.

സംഭാഷണത്തിനിടെ, അമേരിക്കയിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ സെലൻസ്കി മോദിയുമായി പങ്കുവെച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷവും റഷ്യ യുക്രൈനിൽ ആക്രമണം തുടരുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ നടക്കുന്ന ചർച്ചകളിൽ ഈ വിഷയം ഉന്നയിക്കുമെന്ന് മോദി ഉറപ്പുനൽകിയതായി സെലൻസ്കി വ്യക്തമാക്കി. തിങ്കളാഴ്ച മോദി പുടിനുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യയെ അകാരണമായി കുറ്റപ്പെടുത്തരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. യൂറോപ്യൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജയശങ്കർ ഇന്ത്യയുടെ നിലപാട് വിശദീകരിച്ചു. യുദ്ധത്തിനെതിരെ എപ്പോഴും സമാധാനത്തിന്റെ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫിൻലാൻഡ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലും ജയശങ്കർ ഇക്കാര്യം ആവർത്തിച്ചു.

യുക്രൈൻ യുദ്ധം “മോദിയുടെ യുദ്ധം” എന്ന രീതിയിൽ അമേരിക്ക ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും അനാവശ്യ വിമർശനങ്ങളെ ചെറുക്കാനുമുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  15 hours ago
No Image

എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

Kerala
  •  16 hours ago
No Image

വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം

uae
  •  16 hours ago
No Image

കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ

Kerala
  •  16 hours ago
No Image

വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  16 hours ago
No Image

ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം

qatar
  •  17 hours ago
No Image

ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്

Cricket
  •  17 hours ago
No Image

14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും

crime
  •  17 hours ago
No Image

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  18 hours ago