
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെട്ട വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകളിൽ ഒരെണ്ണം മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിന് ഔദ്യോഗിക പരാതിയായി ലഭിച്ചിട്ടില്ല, മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, രോഗികളുടെ ചികിത്സ മുടങ്ങിയെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഡോ. ഹാരിസ് വീണ്ടും വ്യക്തമാക്കി. എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡിഎംഇ) ഇത് തള്ളി.
"ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നത് ലജ്ജാകരവും നിരാശാജനകവുമാണ്," ഡോ. ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സ നൽകാൻ തയ്യാറാണെങ്കിലും ഭരണനടപടികളോട് ഏറ്റുമുട്ടാൻ കഴിയില്ലെന്നും, രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് വൈകലിന് കാരണമെന്നും, ഒരു ശസ്ത്രക്രിയ ഒഴികെ, മറ്റ് മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയതായും ഡിഎംഇ അറിയിച്ചു. വിവാദങ്ങൾ ഉയർന്നതോടെ ഡോ. ഹാരിസ് തന്റെ ആദ്യ പോസ്റ്റുകൾ പിൻവലിച്ചു.
ഏപ്രിൽ മാസത്തിലാണ് ഡോ. ഹാരിസ് ഉപകരണങ്ങൾക്കായി കത്ത് നൽകിയത്. എന്നാൽ, ജൂൺ മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകിയത്. സാങ്കേതിക കാരണങ്ങളാണ് പർച്ചേസ് ഓർഡർ നൽകാൻ വൈകിയതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഭാഗത്തു നിന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.
Health Minister Veena George has announced a thorough investigation into the allegations made by Dr. Haris. She clarified that only one surgery was postponed, and the probe will look into all aspects of the accusations. The investigation aims to get to the bottom of the issue and take necessary actions based on its findings [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• a day ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• a day ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• a day ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• a day ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• a day ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• a day ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• a day ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• a day ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• a day ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• a day ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• a day ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• a day ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• a day ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• a day ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• a day ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• a day ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• a day ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• a day ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• a day ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• a day ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• a day ago