HOME
DETAILS

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

  
June 28 2025 | 14:06 PM

South African youngster Lujan Dra Pretorius made history on his Test debut He created history by scoring a century on his debut against Zimbabwe

ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കൻ യുവതാരം ലുയാൻ ഡ്ര പ്രിട്ടോറിയസ്. സിംബാബ്വെക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയാണ് താരം ചരിത്രം സൃഷ്ടിച്ചത്. 160 പന്തിൽ 153 റൺസ് നേടിയാണ് പ്രിട്ടോറിയസ് തിളങ്ങിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.

 ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനാണ് പ്രിട്ടോറിയസിന് സാധിച്ചത്. 19 വയസ്സും 93 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ റെക്കോർഡ് തന്റെ പേരിൽ ആക്കിമാറ്റിയിരിക്കുന്നത്. 21 വയസ്സ് 35 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ച്വറി നേടിയ ജാക്സ് റുഡോൾഫിന്റെ റെക്കോർഡ് തകർത്താണ് ഈ 19കാരൻ ചരിത്രം തിരുത്തി കുറിച്ചത്.

ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കിയിരുന്നു. പരുക്കേറ്റ നിതീഷ് റാണയ്ക്ക് പകരക്കാരനായിട്ടായിരുന്നു രാജസ്ഥാൻ റോയൽസ് ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെ സൈൻ ചെയ്തത്. 30 ലക്ഷം രൂപയ്ക്കാണ് ഈ ദക്ഷിണാഫ്രിക്കൻ താരം റോയൽസിൽ ചേർന്നത്. 

2025 ലെ SA20-ൽ 12 മത്സരങ്ങളിൽ നിന്ന് 166.80 സ്ട്രൈക്ക് റേറ്റിൽ 397 റൺസ് നേടി താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെതിരെ പാൾ റോയൽസിനായി 51 പന്തിൽ 97 റൺസ് നേടിയത് സീസണിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും പ്രിട്ടോറിയസായിരുന്നു. 

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ

മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, വ്ലാൻ മൾഡർ, ഡേവിഡ് ബെഡിംഗ്‌ഹാം, ലുവൻ-ഡ്രെ പ്രിട്ടോറിയസ്, ഡെവാൾഡ് ബ്രെവിസ്, കൈൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, കേശവ് മഹാരാജ് (ക്യാപ്റ്റൻ), കോഡി യൂസഫ്, ക്വേന മഫാക

സിംബാബ്‌വെ പ്ലെയിങ് ഇലവൻ

ബ്രയാൻ ബെന്നറ്റ്, തകുദ്സ്വനാഷെ കൈറ്റാനോ, നിക്ക് വെൽച്ച്, സീൻ വില്യംസ്, ക്രെയ്ഗ് എർവിൻ(ക്യാപ്റ്റൻ), വെസ്‌ലി മധെവെരെ, തഫാദ്‌സ്വ സിഗ((വിക്കറ്റ് കീപ്പർ)), വെല്ലിംഗ്ടൺ മസകാഡ്‌സ, വിൻസെൻ്റ് മസെകെസ, ബ്ലെസിംഗ് മുസരബാനി, താനക ചിരവനഗ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  19 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  19 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  19 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  20 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  20 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  20 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  20 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  20 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  21 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  21 hours ago