HOME
DETAILS

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

  
June 29 2025 | 09:06 AM

Four Arrested in Dairy Farmer Robbery Case in Thiruvananthapuram

 

തിരുവനന്തപുരം: ക്ഷീര കര്‍ഷകന്‍ അനില്‍കുമാറിനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. വെമ്പായം കൊഞ്ചിറ സ്വദേശികളായ അജിത് കുമാര്‍(37), അസീം(42) ആലിയാട് സ്വദേശി സുധീഷ്(25) വാമനപുരം വാര്യംകോണം സ്വദേശി കിച്ചു (31) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ക്ഷീരകര്‍ഷകനായ വലിയ കട്ടയ്ക്കാന്‍ മുരൂര്‍ക്കോണം സ്വദേശി അനില്‍ കുമാറിനെ ആക്രമിച്ചാണ് പണം തട്ടിയെടുത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തന്റെ ഡയറി ഫാമില്‍ രാത്രി പശുക്കളെ നോക്കാനെത്തിയ അനില്‍ കുമാര്‍ ഗേറ്റ് തുറന്ന് തൊഴുത്തിലേക്ക് കയറിയ ഉടനെയായിരുന്നു പതിയിരുന്ന പ്രതികള്‍ മുഖം മൂടി ധരിച്ച് അനില്‍ കുമാറിനെ മര്‍ദിച്ചത്. മര്‍ദിച്ചവശനാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ഇവര്‍ പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം അക്കൗണ്ടില്‍ നിന്നു 16,000 രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയക്കുകയായിരുന്നു വെന്നാണ് പരാതി.

വെഞ്ഞാറമ്മൂട് പൊലിസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നു പിടികൂടുകയായിരുന്നു. ഇവര്‍ പണം അയച്ച അക്കൗണ്ടും പൊലിസ് പരിശോധിച്ച് തെളിവ് ശേഖരിച്ചു വരുകയാണ്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  16 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  17 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  17 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  17 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  17 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  17 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  17 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  17 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  18 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  18 hours ago