HOME
DETAILS

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

  
June 29 2025 | 12:06 PM

Cristiano Ronaldo has spoken about the reason behind his decision to sign a new contract with Al Nasr

സഊദി പ്രോ ലീഗിൽ അൽ നസറിനൊപ്പമുള്ള കരാർ  ക്രിസ്റ്റ്യാനോ റൊണാൾഡോ പുതുക്കിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും. റൊണാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ അധ്യായം ഇവിടെ അവസാനിച്ചു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ റൊണാൾഡോ അൽ നസർ വിടുന്നുവെന്ന അഭ്യൂഹങ്ങളും ചർച്ചകളും ഫുട്ബോൾ ലോകത്ത് വ്യാപകമായി നിലനിന്നിരുന്നു. എന്നാൽ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ്  റൊണാൾഡോ പുതിയ കരാറിൽ ഒപ്പുവെച്ചത്. 

 ഇപ്പോൾ അൽ നസറിനൊപ്പം കരാർ പുതുക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാൾഡോ. അൽ നസറിനൊപ്പം പ്രധാനപ്പെട്ട കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് താൻ പുതിയ കരാറിൽ ഒപ്പുവെച്ചതെന്നാണ് റൊണാൾഡോ പറഞ്ഞത്. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പോർച്ചുഗീസ് ഇതിഹാസം.  

"എന്റെ ലക്ഷ്യം അൽ നസറിന് ഇപ്പോഴും പ്രധാനപ്പെട്ട എന്തെങ്കിലും നേടിക്കൊടുക്കുക എന്നതാണ്. തീർച്ചയായും ഞാൻ ഇപ്പോഴും അതിൽ വിശ്വസിക്കുന്നുണ്ട്. സഊദി അറേബ്യയിൽ ഞാൻ ഒരു ചാമ്പ്യനാകും എന്ന് വിശ്വസിക്കുന്നതിലാണ് ടീമിനൊപ്പം രണ്ടു വർഷം കൂടി ഞാൻ കരാർ പുതുക്കിയത്" റൊണാൾഡോ പറഞ്ഞു.

 പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

റൊണാൾഡോക്ക് അൽ നസറിനൊപ്പം ഒരു മേജർ ട്രോഫി നേടാൻ സാധിച്ചിട്ടില്ല. 2023ലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് റൊണാൾഡോക്ക് നേടാൻ സാധിച്ചത്. അതുകൊണ്ട് തന്നെ രണ്ട് വർഷത്തേക്ക് കൂടി സഊദിയിൽ കളിച്ചുകൊണ്ട് തനിക്ക് നേടാൻ സാധിക്കാത്ത കിരീടങ്ങൾ എല്ലാം നേടാനായിരിക്കും റൊണാൾഡോ ലക്ഷ്യം വെക്കുക. 

2023ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത് റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. ഇതിനോടകം തന്നെ അൽ നസറിന് വേണ്ടി 99 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 

Cristiano Ronaldo has spoken about the reason behind his decision to sign a new contract with Al Nasr



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  7 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  8 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  8 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  8 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  8 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  8 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  8 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  9 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  9 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  9 hours ago