
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് റൂൾ കർവ് നിയമം ലംഘിച്ചതായി ആരോപണം. കേന്ദ്ര ജലകമ്മിഷന്റെ ജൂൺ മാസത്തെ ജലസംഭരണ പട്ടിക (റൂൾ കർവ്) പ്രകാരം, അണക്കെട്ടിൽ പരമാവധി 136 അടി വെള്ളം മാത്രമേ ശേഖരിക്കാവൂ. എന്നാൽ, ശനിയാഴ്ച രാത്രി 10 മണിയോടെ ജലനിരപ്പ് 136 അടിയിൽ എത്തിയിട്ടും, 13.35 മണിക്കൂർ വൈകി ഞായറാഴ്ച രാവിലെ 11.35നാണ് ഷട്ടറുകൾ തുറന്ന് സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഈ സമയം ജലനിരപ്പ് 136.25 അടിയായി ഉയർന്നിരുന്നു.
കേരളം സുപ്രിംകോടതിയിൽ നിയമപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് 136 അടിക്ക് മുകളിലുള്ള ഓരോ തുള്ളി ജലവും. ആദ്യം 10 സെ.മീ. ഉയർത്തിയ ഷട്ടറുകൾ വൈകിട്ട് 4 മണിയോടെ 30 സെ.മീ. ആയി ഉയർത്തി. സുപ്രിംകോടതി നിർദേശപ്രകാരം റൂൾ കർവ് പാലിക്കാൻ തമിഴ്‌നാട് ബാധ്യസ്ഥരാണ്. റൂൾ കർവും ഗേറ്റ് ഓപ്പറേറ്റിങ് ഷെഡ്യൂളും നിരീക്ഷിക്കാനും അന്തിമമാക്കാനുമുള്ള ചുമതല ഉന്നതാധികാര സമിതിക്കാണ്. എന്നാൽ, ഈ സമിതി പലപ്പോഴും തമിഴ്‌നാടിനോട് പക്ഷപാതം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
തമിഴ്‌നാടിന്റെ നിയമലംഘനത്തിനെതിരെ കേരളം സുപ്രിംകോടതിയിലും ഉന്നതാധികാര സമിതിയിലും പരാതി നൽകാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മോഹൻ കട്ടാർക്കിയുമായി മുഖ്യമന്ത്രിയുടെ ഓഫിസ് കൂടിയാലോചന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധനും കെ.എസ്.ഇ.ബി. റിട്ട. ചീഫ് എൻജിനീയറുമായ ജെയിംസ് വിൽസനുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. അന്തർസംസ്ഥാന ജലപ്രശ്നങ്ങളിൽ വൈദഗ്ധ്യം തെളിയിച്ച വിൽസൻ, മുല്ലപ്പെരിയാർ സ്പെഷൽ സെൽ, പറമ്പിക്കുളം ആളിയാർ റിവ്യു റിപ്പോർട്ട് കമ്മിറ്റി, വൈദ്യുതി ബോർഡ് റിസർവോയർ വിദഗ്ധ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു.
ഞായറാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച്, 13 ഷട്ടറുകളിലൂടെ സെക്കന്റിൽ 750 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. ഈ വെള്ളം ഇടുക്കി ഡാമിൽ എത്തും. മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് തമിഴ്‌നാട് ലോവർ ക്യാംപ് പവർ ഹൗസിൽ വർഷംതോറും ശരാശരി 500 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ, കേരളത്തിന് നൽകുന്ന പാട്ടത്തുക വെറും 10 ലക്ഷം രൂപ മാത്രമാണ്—വസ്തുക്കരമായ 2.5 ലക്ഷവും വൈദ്യുതി ഉൽപ്പാദന റോയൽറ്റിയായി 7.5 ലക്ഷവും.
Tamil Nadu has violated the Mullaperiyar dam agreement, prompting Kerala to plan a formal complaint against the breach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 3 days ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 3 days ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 3 days ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 3 days ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 3 days ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 3 days ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 3 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 3 days ago
മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 3 days ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 3 days ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 3 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 3 days ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 3 days ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 3 days ago
നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്
uae
• 3 days ago
സൗദിയിലെ യൂനിവേഴ്സിറ്റികളില്‍ സ്കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi
Saudi-arabia
• 3 days ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 3 days ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 3 days ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 3 days ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 3 days ago