
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി

പുതുക്കാട്: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് പ്രതിയുടെ മൊഴി. ലാബ് ടെക്ഷ്യന്‍ കോഴിസ് ചെയ്തതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമായെന്നും കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ് അനീഷ മൊഴി നല്കി. വയറില്‍ തുണിക്കെട്ടിയായിരുന്നു ഗര്‍ഭാവസ്ഥ മറച്ചു പിടിച്ചത്. മാത്രമല്ല കാര്യങ്ങള്‍ മറക്കാന്‍ പ്രസവശേഷവും ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയതായും അനീഷ പൊലിസിന് മൊഴി നല്കി.
ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നു. അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു.എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലിസിനെ സമീപിച്ചു. ആദ്യ ഗര്‍ഭകാലത്തായിരുന്നു ഈ സംഭവം. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായിരുന്നു. ഗര്‍ഭകാലത്ത് അനിഷ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചത്. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോടെല്ലാം പറഞ്ഞതെന്നും പൊലിസിന് നല്കിയ മൊഴിയിലുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു. അവിവാഹിതരാണ് ഇവര്‍. ആമ്പല്ലൂര്‍ ചേനക്കാല ഭവിന് (26), നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെയാണ് പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥിയുമായി ഭവിന് ഇന്നലെ പൊലിസ് സ്റ്റേഷനിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. രഹസ്യബന്ധത്തില്‍ കാമുകി പ്രസവിച്ച രണ്ടു കുട്ടികളുടെ അസ്ഥിയാണിതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി. തുടര്‍ന്ന് അനീഷയെ വിളിപ്പിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങളും മരിച്ചുവെന്ന് ആദ്യം പറഞ്ഞുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാമത്തെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
2020ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭവിനും അനീഷയും പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയായ അനീഷ 2021 നവംബറില്‍ ആദ്യ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയില്‍ വച്ച് പ്രസവിച്ച ആണ്‍കുഞ്ഞ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് മരിച്ചിരുന്നതായി അനീഷ പറഞ്ഞു. ഈ കുട്ടിയെ അനീഷയുടെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറി. അന്ത്യകര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞാണ് ഭവിന് അസ്ഥി വാങ്ങിയത്. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന് കരുതിയിരുന്നതായും പൊലിസ് പറഞ്ഞു.
പിന്നീടും ഭവിനുമായി ബന്ധം തുടര്‍ന്ന അനീഷ 2024-ല്‍ വീണ്ടും ഗര്‍ഭിണിയായി. ഏപ്രില്‍ 24ന് വീട്ടിലെ മുറിയില്‍ വച്ച് രണ്ടാമതും പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പില്‍ ഇരുവരും ചേര്‍ന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നും അനീഷ പൊലിസിനോട് പറഞ്ഞു. പ്രസവശേഷം മൃതദേഹം സ്കൂട്ടറിലാണ് അനിഷ ഭവിന്റെ വീട്ടിലെത്തിച്ചത്.
റൂറല്‍ പൊലിസ് ചീഫ് ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയിരുന്നില്ല. ലബോറട്ടറി ടെക്നീഷ്യയായി ജോലി ചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. കാമുകി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയം മൂലം ഭവിന് ഫോണിലൂടെയും നേരിട്ടും അനീഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് പറഞ്ഞു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ ബിസി ആയിരുന്നതാണ് ഭവിന് പ്രകോപനമായത്. മദ്യലഹരിയിലായിരുന്ന ഭവിന് വീട്ടില്‍ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി സ്റ്റേഷനിലെത്തുകയായിരുന്നു.
ഭവിന്റെ മൊഴിയുടെ നിജസ്ഥിതിയറിയാന്‍ പൊലിസ് ഫോറന്‍സിക്, സയന്റിഫിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്നാണ് അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടെ ശരീര ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചത്.
മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലിസ് ചീഫ് പറഞ്ഞു. പ്രതികളുമായി സംഭവസ്ഥലത്ത് പൊലിസ് തെളിവെടുപ്പ് നടത്തി.
സംഭവത്തില്‍ ഇന്ന് കുഴികള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരവും, രണ്ടാം പ്രതി ഭവിന്റെ വീട്ടുപറമ്പില്‍ രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലവും ഫോറന്‍സിക് സംഘം പരിശോധിക്കും. ഇന്ന് അനീഷയെയും ഭവിനെയും കോടതിയില്‍ ഹാജരാക്കും.
A chilling case in Puthukkad, Kerala: An unmarried couple, Anisha and Bhavin, are arrested for the murder of their newborns. Anisha admitted to using YouTube for delivery and concealing her pregnancies. Forensic teams confirm remains of two infants. Full details inside.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• a day ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• a day ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• a day ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• a day ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• a day ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• a day ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 2 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 2 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 2 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 2 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 2 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 2 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• a day ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 2 days ago