HOME
DETAILS

'ഭീകര കമാന്‍ഡര്‍ കൊല്ലപ്പെട്ടു'; കശ്മീരി അധ്യാപകനെ പാക് ഭീകരനാക്കി അവതരിപ്പിച്ച സീ ന്യൂസിനും ന്യൂസ് 18നും എതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ് | Fake News

  
Muqthar
June 30 2025 | 01:06 AM

JK court orders FIR against Zee News News18 over defamatory report after pahalgam terror attack

ശ്രീനഗര്‍: പഹല്‍ഗാമില്‍ ടൂറിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നാലെ പാക് ഭീകരതാവളങ്ങളെ ലക്ഷ്യംവച്ച് ഇന്ത്യ നടത്തിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കശ്മീരി അധ്യാപകനെ പാക് തീവ്രവാദിയാക്കി അവതരിപ്പിച്ച മുന്‍നിര ചാനലുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ദേശീയതലത്തില്‍ പൊതുവായി ബി.ജെ.പി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് ആക്ഷേപമുള്ള സീ ന്യൂസ്, ന്യൂസ് 18 എന്നീ ചാനലുകള്‍ക്കെതിരേ കേസെടുത്ത് വിചാരണ നടത്താന്‍ പൂഞ്ച് കോടതിയാണ് ഉത്തരവിട്ടത്.

അഭിഭാഷകന്‍ ഷെയ്ഖ് മുഹമ്മദ് സലീം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ജഡ്ജിയും സ്‌പെഷല്‍ മൊബൈല്‍ മജിസ്‌ട്രേറ്റുമായ ഷഫീഖ് അഹമ്മദാണ് ജമ്മുകശ്മീര്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞമാസം ഏഴിന് പാകിസ്ഥാന്‍ നടത്തിയ ഷെല്‍വര്‍ഷത്തില്‍ കൊല്ലപ്പെട്ട പൂഞ്ചിലെ ജാമിഅ സിയഉല്‍ഉലൂമിലെ അധ്യാപകനായിരുന്ന ഖാരിഅ് മുഹമ്മദ് ഇഖ്ബാലിനെ ഈ ചാനലുകള്‍ പാക് ഭീകരനാക്കി ചിത്രീകരിച്ചതാണ് കേസിന്നാധാരം. 

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ്, 2019 ലെ പുല്‍വാമ ആക്രമണവുമായി ബന്ധമുള്ള ഭീകരനേതാവായ കമാന്‍ഡര്‍ എന്ന വിശേഷണത്തോടെ ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. മുഹമ്മദ് ഇഖ്ബാലിന്റെ ചിത്രസഹിതമായിരുന്നു വാര്‍ത്ത. എന്നാല്‍, വിഷയത്തില്‍ ജമ്മുകശ്മീര്‍ പൊലിസ് വ്യക്തതവരുത്തിയതോടെ ചാനലുകള്‍ വാര്‍ത്ത പിന്‍വലിക്കുകയുണ്ടായി. എങ്കിലും ചാനലിന്റെ ഉള്ളടക്കം മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബത്തിന് സമൂഹത്തിലുണ്ടായിരുന്ന പ്രശസ്തിക്ക് കോട്ടം തട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഇഖ്ബാല്‍ പാക് ഭീകരനാണെന്ന് ആദ്യം സംപ്രേഷണം ചെയ്‌തെങ്കിലും അത് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയുംചെയ്‌തെങ്കിലും ഇരയുടെ കുടുംബത്തിനുണ്ടായ മാനഹാനിക്ക് പരിഹാരമല്ലെന്ന് മജിസ്‌ട്രേറ്റ് ഷഫീഖ് അഹമ്മദ് പറഞ്ഞു. ശിക്ഷ വിധിക്കുന്ന സമയത്ത് ക്ഷമാപണം പരിഗണിച്ചേക്കാം. പക്ഷേ ഒരു തിരിച്ചറിയാവുന്ന കുറ്റകൃത്യം വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട പൊലിസിന്റെ നിയമപരമായ കടമയെ ഇത് തടയുന്നില്ല- ജഡ്ജി നിരീക്ഷിച്ചു. 2023 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 353(2) (പൊതു ദ്രോഹം), 356 (അപകീര്‍ത്തിപ്പെടുത്തല്‍), 196(1) (മതവികാരം വ്രണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൂഞ്ച് പൊലിസിനാണ് നിര്‍ദേശം.

Jammu and Kashmir Court directed the registration of a first information report (FIR) against news channels, Zee News and News18 India, for allegedly broadcasting false and defamatory content about a teacher during their coverage of Operation Sindoor, the country's recent military operation against Pakistan after the Pahalgam attack

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  20 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  21 hours ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  21 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  21 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  21 hours ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  21 hours ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  21 hours ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  a day ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  a day ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  a day ago