കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. അസം സ്വദേശിയായ അമിനുൾ ഇസ്‌ലാമാണ് ഇന്നലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലിസ്. പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്. പ്രതി കോട്ടയം ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലിസിന്റെ വിലയിരുത്തൽ.
മോഷണക്കേസ് പ്രതിയായ അസം സ്വദേശി തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. പ്രതി മുണ്ട് മാത്രം ധരിച്ച് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചു.
രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഇയാളെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Aminul Islam, an inmate from Assam, escaped from the Kottayam District Jail yesterday and remains untraced. Kerala Police have launched an intense manhunt to locate the escaped prisoner. A widespread search operation is underway across the Kottayam district. Authorities believe there is a low possibility that the escaped inmate has left the district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."